ടോക്കിയോ: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ രാജിവെച്ചു. തന്റെ ആരോഗ്യ നില വളരെ മോശമാണെന്നും ജോലിയിൽ തുടരാൻ പരമാവധി ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ തുടരേണ്ടതിനാലാണ് സ്ഥാനമൊഴിയുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് തുടർന്ന് പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനങ്ങളിൽ തെറ്റുകൾ വരുത്താനും പരാജയപ്പെടാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ നൽകിയ ഉത്തരവാദിത്തം ഇത്തരം ആരോഗ്യസ്ഥിതിയിൽ നിന്ന് പൂർണമായി നടപ്പിലാക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.