ETV Bharat / international

ഹോങ്കോങില്‍ പ്രതിഷേധം കനക്കുന്നു

തെരുവില്‍ ആയിരങ്ങള്‍ അണിനിരന്ന മാർച്ചില്‍ സംഘർഷം. പൊലീസും ജനാധിപത്യവാദികളും തമ്മില്‍ ഏറ്റുമുട്ടി.

ഹോങ്കോങ്: പ്രതിഷേധം കനക്കുന്നു
author img

By

Published : Aug 25, 2019, 1:00 AM IST

ഹോങ്കോങ്: കുവാൻ ടോങ്ങ് ജില്ലയിലെ തെരുവില്‍ ജനാധിപത്യ അനുകൂല പ്രകടനക്കാർ നടത്തിയ മാർച്ചില്‍ സംഘർഷം. കുവാൻ ടോങ് ജില്ലയിലെ പൊതുനിരത്തില്‍ അധികൃതർ ആധുനിക നിരീക്ഷണ സംവിധാനം സ്ഥാപിച്ചെന്നും ഇത് സ്വകാര്യതയിലേക്കുള്ള കടന്ന്കയറ്റമാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രക്ഷോഭക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. രാജ്യത്തെ കുറ്റവാളികളെ ചൈനക്ക് കൈമാറുമെന്ന തീരുമാനത്തിനെതിരേ ഹോങ്കോങ്കിലെ ജനാധിപത്യ അനുകൂല പ്രക്ഷോഭം 12-ാമത്തെ ആഴ്ച്ചയിലേക്ക് കടന്നിരിക്കുകയാണ്. ഹോങ്കോങ് സ്വദേശികളായ കുറ്റവാളികളെ ചൈനയിലേക്ക് കൊണ്ടുപോയി അവിടുത്തെ നിയമം അനുസരിച്ച് ശിക്ഷിക്കുമെന്ന പ്രഖ്യാപനത്തിന് എതിരെ വന്‍ പ്രക്ഷോഭമാണ് മാസങ്ങളായി നടക്കുന്നത്. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമരം അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നടപടിക്ക് ചൈനയുടെ പിന്തുണയുണ്ടെന്നാണ് പ്രതിഷേധക്കാരുടെ വാദം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.