ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60,31,023 കടന്നു. ഇതിൽ 3,66,812 ൽ അധികം ആളുകൾ മരിക്കുകയും 26,59,270 ൽ അധികം ആളുകൾ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്.
ചൈനയിൽ നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരെല്ലാവരും വിദേശത്തുനിന്നും മടങ്ങി എത്തിയവരാണ്. നിലവിൽ 63 പേരാണ് ചൈനയിൽ ചികിത്സയിൽ കഴിയുന്നത്. ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,837 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 29,240 ആയി. ദക്ഷണ കൊറിയയിൽ 39 പേർക്കാണ് പുതിയതായി രോഗം റിപ്പോർട്ട് ചെയ്തത്. ഇവിടെ 11,441 പേർക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 269 പേർ മരിക്കുകയും ചെയ്തു. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്തുനിന്നും മടങ്ങി എത്തിയവരാണ്.