ബെയ്‌ജിങ്: കൊറോണ വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 560 ആയി ഉയര്‍ന്നു. ഹുബെ പ്രവിശ്യയില്‍ ഇന്നലെ മാത്രം 70 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ദേശീയ ആരോഗ്യ കമ്മിഷന്‍ ഹുബെ പ്രവിശ്യയില്‍ കൊറോണ വൈറസ് മൂലം പുതുതായി 2987 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 27300 ആയി. രോഗികളുടെ ബാഹുല്യം കാരണം കിടത്തി ചികില്‍സിക്കാന്‍ സൗകര്യമില്ലാത്തത് കാരണം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയാണ്.
ചികില്‍സയ്‌ക്കായുള്ള അവശ്യ വസ്‌തുക്കള്‍ക്ക് ദൗര്‍ലഭ്യം നേരിടുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. സ്‌കൂളുകളും ഹോട്ടലുകളും ചികില്‍സാകേന്ദ്രങ്ങളായി മാറ്റുകയാണ് ആരോഗ്യ വകുപ്പ്. ഇരുപതിലേറെ രാജ്യങ്ങളിലായാണ് കൊറോണ വൈറസ് നിലവില്‍ വ്യാപിച്ചിരിക്കുന്നത്.