ബെയ്‌ജിങ്: ചൈനീസ് അതിര്‍ത്തി പ്രദേശമായ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യം നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി. അനധികൃതമായി ഇന്ത്യ അതിര്‍ത്തി കടന്ന് പ്രദേശത്ത് പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മിച്ചെന്നാരോപിച്ചാണ് ചൈനയുടെ നീക്കം. ഇന്ത്യ-ചൈന അതിര്‍ത്തി കരാറിന്‍റെ ലംഘനമാണിതെന്നും ഇത് ഇരു രാജ്യങ്ങളിലേയും സൈനിക ബന്ധത്തെ ബാധിക്കുമെന്നും ചൈന അറിയിച്ചു.
ഇന്ത്യയും ചൈനയും അവകാശവാദം ഉന്നയിക്കുന്ന പ്രദേശമാണ് ഗാല്‍വാന്‍ താഴ്‌വര. ഈ പ്രദേശം തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം. ഇന്ത്യ ഏകപക്ഷീയമായി അതിര്‍ത്തി മാറ്റിയെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഈ പ്രദേശം ഇന്ത്യയുടേതാണെന്നും അതിനാലാണ് പ്രതിരോധ നിര്‍മാണങ്ങള്‍ നടത്തിയതെന്നുമാണ് ഇന്ത്യ വാദിക്കുന്നത്. അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തതോടെ ചൈന കൂടുല്‍ സൈന്യത്തെ വിന്യസിച്ചെന്നാണ് റിപ്പോര്‍ട്ട്.