കാബൂൾ: അയ്യായിരത്തോളം സൈനികരെ പിൻവലിക്കാനുള്ള യുഎസ് തീരുമാനത്തിന് പിന്നാലെ അഫ്‌ഗാനിസ്ഥാനിൽ സ്ഫോടനം. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. തലസ്ഥാനമായ കാബൂളിലാണ് സ്ഫോടനം നടന്നത്. അഞ്ച് മാസത്തിനുള്ളിൽ സൈനിക സംഘങ്ങളെ പിൻവലിക്കാൻ യുഎസ് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്.
അക്ച് പേർ കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേറ്റതായും അഫ്‌ഗാൻ ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹ്മി അറിയിച്ചു. സ്ഫോടനം നടന്നത് ജനവാസ കേന്ദ്രത്തിലായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് നസ്രത്ത് റഹ്മി കൂട്ടിച്ചേർത്തു. നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളും അതിഥിമന്ദിരങ്ങളും സ്ഥിതിചെയ്യുന്ന ഗ്രീൻ വില്ലേജ് കോമ്പൗണ്ടായിരുന്നു സ്‌ഫോടനത്തിന്‍റെ ലക്ഷ്യമെന്ന് അധികൃതർ സ്ഥിരീകരിച്ചു.