ETV Bharat / international

അഫ്‌ഗാനില്‍ കാർ ബോംബ് സ്ഫോടനം ; 2 പേർ കൊല്ലപ്പെട്ടു

author img

By

Published : Jun 2, 2021, 6:05 PM IST

അമേരിക്കൻ സൈന്യവും നാറ്റോ സൈന്യവും രാജ്യത്ത് നിന്ന് പിന്മാറുമ്പോഴും ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളും അഫ്‌ഗാനിൽ തുടർക്കഥയാണ്.

bomb blast in Afghanistan  Afghan bomb blast  afghanistan terrorist activities  അഫ്‌ഗാനിലെ കാർ ബോംബ് സ്ഫോടനം  അഫ്ഗാൻ ബോംബ് സ്ഫോടനം  അഫ്ഗാൻ തീവ്രവാദം
അഫ്ഗാൻ ബോംബ് സ്ഫോടനം

കാബൂൾ : അഫ്‌ഗാനിസ്ഥാനിലെ ജലാലാബാദ് നഗരത്തിൽ സൈനിക സംഘത്തിന്‍റെ വാഹനവ്യൂഹം ലക്ഷ്യമിട്ട് നടന്ന കാർ ബോംബ് സ്ഫോടനത്തിൽ രണ്ട് പ്രദേശവാസികൾ കൊല്ലപ്പെട്ടു. ഒരു സുരക്ഷ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 10ഓളം പേർക്ക് പരിക്കേറ്റതായും പ്രദേശിക സർക്കാർ വക്താവ് അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു ആക്രമണം. പരിക്കേറ്റവരെ ജലാലാബാദിലെ ആശുപത്രിയിലേക്ക് മാറ്റി.

Also Read: മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഫ്‌ഗാനിൽ 2 സ്ഫോടനങ്ങൾ

ഇതുവരെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അമേരിക്കൻ സൈനികരും നാറ്റോ സൈനികരും രാജ്യം വിടുമ്പോഴും അക്രമങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ദേശീയ തലസ്ഥാനമായ കാബൂളിന്‍റെ പടിഞ്ഞാറൻ ഭാഗത്ത് രണ്ട് പൊതുഗതാഗത ബസ്സുകളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടി എട്ട് പ്രദേശവാസികൾ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.