കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ താലിബാൻ ഒളിത്താവളങ്ങളിൽ സുരക്ഷാ സേനയുടെ ആക്രമണം. 18 തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെല്ലാം തീവ്രവാദ സംഘടനയിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറയുന്നു.
പൊലീസും സൈന്യവും ഉൾപ്പെട്ട സുരക്ഷാ സേന ചൊവ്വാഴ്ച പുലർച്ചെയാണ് നഹർ-ഇ-സരജ്, നാദ് അലി ജില്ലകളിലെ താലിബാൻ ഒളിത്താവളങ്ങളിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.
Also Read: ഐഷ സുൽത്താനയുടെ ജാമ്യം ; ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം തേടി ഹൈക്കോടതി
മനുഷ്യർക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും പ്രയോഗിക്കുന്ന 14 കുഴിബോംബുകളും കണ്ടെത്തി നിർവീര്യമാക്കിയതായി സുരക്ഷാ സേനയുടെ പ്രസ്താവനയിൽ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നും ഈ ജില്ലകളിൽ നിന്ന് തീവ്രവാദികളെ ഒഴിപ്പിക്കുന്നതു വരെ ആക്രമണം തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു.