വാഷിങ്‌ടൺ: സമൂഹമാധ്യമമായ ട്വിറ്റർ ഡൊണാൾഡ് ട്രംപിന്‍റെ അക്കൗണ്ട് നിരോധിച്ചു. അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന ട്വീറ്റുകൾ ഉയരാൻ സാധ്യതയുള്ളതിനാൽ ട്രംപിന്‍റെ ഇതുവരെയുള്ള ട്വീറ്റുകൾ പിൻവലിക്കുന്നതായും അക്കൗണ്ട് പിൻവലിക്കുകയും ചെയ്യുന്നതായി ട്വിറ്റർ അറിയിച്ചു. യുഎസ് കോൺഗ്രസ് ചേരുന്ന ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുയായികൾ കലാപം സൃഷ്‌ടിച്ചതാണ് കാരണം. ഇതിനിടയിൽ ജനുവരി 20ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ഇതായിരുന്നു ട്രംപിന്‍റെ അവസാന ട്വീറ്റ്. ട്രംപിന്‍റെ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും താൽകാലികമായി നിരോധിച്ചിരിക്കുകയാണ്.
ഡൊണാൾഡ് ട്രംപിന്‍റെ അക്കൗണ്ട് നിരോധിച്ച് ട്വിറ്റർ - അക്കൗണ്ട് നിരോധിച്ച് ട്വിറ്റർ
അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന ട്വീറ്റുകൾ ഉയരാൻ സാധ്യതയുള്ളതിനാൽ ട്രംപിന്‍റെ ഇതുവരെയുള്ള ട്വീറ്റുകളും അക്കൗണ്ടും പിൻവലിക്കുന്നതായി ട്വിറ്റർ അറിയിച്ചു