മെക്സിക്കോ സിറ്റി: അമേരിക്കയെ വിമര്‍ശിച്ച് മെക്സിക്കന്‍ പ്രസിഡന്‍റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ. തങ്ങള്‍ക്ക് അമേരിക്കയില്‍ നിന്ന് കൊവിഡ് വാക്സിൻ ലഭിച്ചില്ലെന്നും വരും ദിവസങ്ങളിലെങ്കിലും സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വാക്സിനുകള്‍ നല്‍കി സഹായിച്ച ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ലോപ്പസ് നന്ദി അറിയിച്ചു.
മെക്സിക്കോ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെയുള്ള യുഎസ് സഖ്യകക്ഷികള്‍ക്ക് അമേരിക്കന്‍ നിര്‍മിത വാക്സിന്‍ നല്‍കാനുളള അപേക്ഷകള്‍ വൈറ്റ് ഹൗസ് നിരസിച്ചിരുന്നു.
അതേസമയം മെക്സിക്കോയില്‍ ആകെ രോഗികളുടെ എണ്ണം 2.2 മില്യണ്‍ കടന്നു. 195000 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ രാജ്യത്ത് 6 വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കുകയും 4.34 ഷോട്ടുകള്‍ വിതരണം ചെയ്യുകയും ചെയ്തു.