ആഗോളതലത്തിൽ 5,72,39,964 പേർക്ക് ഇതുവരെ കൊവിഡ് ബാധിച്ചു. ലോകത്താകെ 13,65,695 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,97,34,942 പേർ രോഗമുക്തി നേടി. ഒരു കോടിയിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌ത അമേരിക്കയാണ് കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യം. കൊവിഡ് മൂലം 2,58,333 പേർക്ക് ജീവഹാനിയും സംഭവിച്ചു.
അതേസമയം ഇന്ത്യയിൽ വെള്ളിയാഴ്‌ചയോടെ കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതിൽ 84,28,409 പേരും രോഗമുക്തി നേടി. 4,43,794 സജീവ രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ആകെ കൊവിഡ് മരണ സംഖ്യ 1,32,162 ആണ്.
ഹോങ്കോങ്ങിൽ കൊവിഡ് കേസുകൾ വീണ്ടും വർധിച്ച സാഹചര്യത്തിൽ വൈറസ് വ്യാപനത്തിന്‍റെ നാലാം തരംഗമാണിതെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടു. രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം 576 പേർക്ക് കൂടി ജീവൻ നഷ്‌ടപ്പെട്ടതോടെ മെക്‌സിക്കോയിലെ ആകെ കൊവിഡ് മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു. 10 ലക്ഷത്തിലധികം രോഗികളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്.