ETV Bharat / international

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കോടീശ്വരനായ കാമുകന് പീഡിപ്പിക്കാന്‍ എത്തിച്ചുനൽകി ; മാക്‌സ്‌വെൽ കുറ്റക്കാരിയെന്ന് കോടതി

author img

By

Published : Dec 30, 2021, 12:55 PM IST

ലൈംഗിക കടത്ത് ആരോപണത്തിൽ വിചാരണ കാത്ത് കഴിയവെ 2019 ഓഗസ്റ്റ് പത്തിനാണ് ന്യൂയോർക്ക് ജയിൽ സെല്ലിൽ വച്ച് ജെഫ്രി എപ്‌സ്റ്റെയ്‌ൻ ആത്മഹത്യ ചെയ്തത്.

ഗിസ്ലെയ്ൻ മാക്‌സ്‌വെൽ കുറ്റക്കാരിയെന്ന് വിധി  Ghislaine Maxwell convicted in sex abuse case  Jeffrey Epstein rape case  സോഷ്യലൈറ്റ് ജെഫ്രി എപ്‌സ്റ്റെയ്‌ൻ പീഡനക്കേസ്  ജെഫ്രി എപ്‌സ്റ്റൈൻ ലൈംഗിക കടത്ത് കേസ്  ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ പെൺവാണിഭം  ജെഫ്രി എപ്‌സ്റ്റീൻ ബാലപീഡനക്കേസ്
ജെഫ്രി എപ്‌സ്റ്റെയ്‌ന്‍റെ ബാലപീഡനക്കേസിൽ സോഷ്യലൈറ്റ് ഗിസ്ലെയ്ൻ മാക്‌സ്‌വെൽ കുറ്റക്കാരിയെന്ന് വിധിച്ച് കോടതി

ന്യൂയോർക്ക് : അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്‌സ്റ്റെയ്‌നെതിരായ ബാല ലൈംഗിക പീഡനക്കേസില്‍ ബ്രിട്ടീഷ് സോഷ്യലൈറ്റ് ഗിസ്ലെയ്ൻ മാക്‌സ്‌വെൽ കുറ്റക്കാരിയെന്ന് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എപ്‌സ്റ്റെയിന് മുന്‍ കാമുകി മാക്‌സ്‌വെല്‍ എത്തിച്ചുനൽകിയെന്ന് കോടതി കണ്ടെത്തി. ഒരു മാസം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി നടപടി.

കൗമാരത്തില്‍ തങ്ങള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതായി 4 സ്ത്രീകള്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവത്തില്‍ അന്വേഷണമുണ്ടായത്. 1990കളിലും 2000ത്തിന്‍റെ തുടക്കത്തിലും ഫ്ലോറിഡ, ന്യൂയോർക്ക്, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളിലെ എപ്‌സ്റ്റെയ്ന്‍റെ വസതികളിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.

ALSO READ:'വരുന്നു കൊവിഡ് സുനാമി'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ പ്രേരിപ്പിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ലക്ഷ്യത്തോടെ കടത്തി തുടങ്ങിയ കുറ്റങ്ങളാണ് മാക്‌സ്‌വെല്ലിനെതിരെ ചുമത്തിയത്. ഏതാണ്ട് 65 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിതെന്ന് നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

കേസില്‍ വിചാരണ കാത്ത് കഴിയവെ 2019 ഓഗസ്റ്റ് പത്തിനാണ് ന്യൂയോർക്കിലെ ജയിൽ സെല്ലിൽ ജെഫ്രി എപ്‌സ്റ്റെയ്‌ൻ മരിച്ചത്. ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.

അതേസമയം എപ്‌സ്റ്റെയിനിന്‍റെ ലൈംഗിക പീഡനങ്ങളിലൊന്നും തനിക്ക് പങ്കില്ലെന്നാണ് മാക്‌സ്‌വെല്ലിന്‍റെ വാദം. നേരത്തെ അറസ്റ്റിലായ അവര്‍ ഇപ്പോഴും ജയിലിലാണ്. വൈകാതെ കോടതി ശിക്ഷാവിധി പ്രസ്താവിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.