മോസ്കൊ: കൊവിഡ് വാക്സിന് എല്ലാ പൗരന്മാര്ക്കും സൗജന്യമായി നല്‍കുമെന്ന് പ്രസിഡന്റ് ജെയർ ബോൾസോനാരോ പ്രഖ്യാപിച്ചു. ശാസ്ത്രീയവും നിയമപരവുമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍ വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു. നിലവില്‍ എല്ലാവര്ക്കും നല്‍കാനാവശ്യമായ വാക്സിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2021 ന്റെ ആരംഭത്തോടെ തന്നെ ഓക്സ്ഫേർഡ് യൂണിവേഴ്സിറ്റി, അസ്ട്രാസെനെക കൊവിഡ് വാക്സിൻ 15 ദശലക്ഷം ഡോസുകൾ രാജ്യത്തിന് ലഭിക്കുമെന്ന് അറിയിച്ചിരുന്നു. അടുത്ത വർഷം ആദ്യ പകുതിയിൽ മൊത്തം 100 ദശലക്ഷം ഡോസുകൾ ബ്രസീലിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം 2021 ന്റെ രണ്ടാം പകുതിയിൽ 160 മില്യൺ ഡോസ് വാക്സിൻ ബ്രസീലിൽ ഉത്പാദിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി എഡ്വേർഡോ പസുവെല്ലോ പറഞ്ഞു. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ബ്രസീല്‍ മൂന്നാമതാണ്.