ബ്രസീലിയ:1,024 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ബ്രസീലിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,22,340 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
38,911 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 15,184,790 ആയി ഉയർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സാവോ പോളോയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.
അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയർന്ന മരണസംഖ്യയും യുഎസിനും ഇന്ത്യയ്ക്കും ശേഷം ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യവും ബ്രസീലിനാണ്. കൊവിഡിന്‍റെ പുതിയ തരംഗത്തെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ബ്രസീലിലെ രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവ് മൂലം ആശുപത്രി കിടക്കകൾ കവിഞ്ഞൊഴുകുകയാണ്.