ETV Bharat / international

പ്രായപൂർത്തിയായ എല്ലാവർക്കും കൊവിഡ് വാക്‌സിൻ നൽകുമെന്ന് ബോറിസ് ജോൺസൺ - പ്രായപൂർത്തിയായ എല്ലാവർക്കും കൊവിഡ് വാക്‌സിൻ

സാഹചര്യം പരിശോധിച്ച് ലോക്ക് ഡൗൺ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

UK adults to get Covid vax  Prime Minister Boris Johnson  latest news on coronavirus vaccine in UK  പ്രായപൂർത്തിയായ എല്ലാവർക്കും കൊവിഡ് വാക്‌സിൻ  ബോറിസ് ജോൺസൺ
പ്രായപൂർത്തിയായ എല്ലാവർക്കും കൊവിഡ് വാക്‌സിൻ നൽകുമെന്ന് ബോറിസ് ജോൺസൺ
author img

By

Published : Feb 21, 2021, 10:45 AM IST

ലണ്ടൻ: യുകെയിലെ പ്രായപൂർത്തിയായ എല്ലാവർക്കും കൊവിഡ് വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 17 മില്ല്യൺ ആളുകൾക്ക് ഇതുവരെ വാക്‌സിൻ നൽകിയിട്ടുണ്ട്. കൂടുതൽ പേർക്ക് വാക്‌സിൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

സാഹചര്യം പരിശോധിച്ച് ലോക്ക് ഡൗൺ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മരണ നിരക്ക് കുറക്കാനും രോഗ വ്യാപനം തടയാനും വാക്‌സിൻ സഹായകമാകും. 2021 സെപ്‌തംബറോടെ ആദ്യ ഘട്ട വാക്‌സിൻ വിതരണം പൂർത്തിയാക്കാൻ സാധിക്കും. ഏപ്രിൽ 15നകം 50 വയസിന് മുകളിൽ പ്രയമുള്ളവർക്കും വാക്‌സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൗരന്മാരുടെ ജോലി സമയം പരിഗണിച്ച് വാക്‌സിൻ നൽകുന്ന നടപടി സ്വീകരിക്കുമെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി ജോഹ്‌നാതൻ ആഷ്വർത്ത് പറഞ്ഞു. അധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവരുടെ സമയം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.