ETV Bharat / international

ലോകത്തെ കൊവിഡ് ബാധിതർ അഞ്ചര കോടിയിലേക്ക് - മിങ്കുകളിൽ കൊറോണ വൈറസ്

കൊവിഡ് രോഗം ഏറ്റവുമധികം ബാധിച്ചത് അമേരിക്കയെയാണ്. 1,10,66,546 പേരാണ് ഇതുവരെ രോഗബാധിതർ ആയത്. 2,49,998 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Global COVID19 tracker  COVID19 tracker  Global tracker  tracker  covid worldwide tracker  coronavirus world tracker  covid deaths worldwide  corona cases worldwide  total coronavirus cases  coronavirus pandemic  കൊവിഡ് രോഗം  ആഗോള കൊവിഡ് വാർത്തകൾ  അമേരിയിലെ കൊവിഡ് വാർത്തകൾ  മിങ്കുകളിൽ കൊറോണ വൈറസ്  ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസ
ലോകത്തെ കൊവിഡ് ബാധിതർ അഞ്ചര കോടിയിലേക്ക്
author img

By

Published : Nov 14, 2020, 3:49 PM IST

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ചര കോടിയിലേക്ക്. ഇതു വരെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5,37,61,726 ആയി. ആകെ മരണ സംഖ്യ 13,09,623ലേക്ക് എത്തി. 3,75,30,130 പേരാണ് ഇതുവരെ രോഗമുക്തരായത്. കൊവിഡ് രോഗം ഏറ്റവുമധികം ബാധിച്ചത് അമേരിക്കയെയാണ്. 1,10,66,546 പേരാണ് ഇതുവരെ രോഗബാധിതർ ആയത്. 2,49,998 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

മിങ്കുകളിൽ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് രോഗം വ്യാപിക്കുന്നത് തടയാൻ പുതിയ മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. യൂറോപ്യൻ സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്‍റ് കൺട്രോൾ ആണ് മാർഗനിർദേശം പുറത്തിറക്കിയത്. മിങ്കുകളില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കാൻ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദക്ഷിണാഫ്രിക്കയിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം തുറന്നു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കുള്ള വിലക്ക് നീക്കിയതായും പ്രസിഡന്‍റ് സിറിൽ റമാഫോസ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.