ETV Bharat / entertainment

2018 Everyone Is A Hero India's Official Entry To Oscars : '2018'ന് ലോകത്തോട് പറയാനുള്ളത് ; 'എവരി വണ്‍ ഈസ്‌ എ ഹീറോ' - 2018 ഓസ്‌കാര്‍

2018 Cinema Making : സാങ്കല്‍പ്പിക കഥയല്ലാത്തതിനാലും മുന്നിലിരിക്കുന്നത് യഥാര്‍ഥ കഥാപാത്രങ്ങള്‍ തന്നെയാണ് എന്നതുകൊണ്ടും, സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ അണിയറ പ്രവര്‍ത്തകര്‍ക്ക് അതീവ ജാഗ്രത പുലര്‍ത്തേണ്ടതായുണ്ടായിരുന്നു

2018 everyone is a hero i  indias official entry to oscar  tovino thomas  jude antony  2018 cinema oscar entry  2018 flood  2018 എവരിവണ്‍ ഈസ് എ ഹീറോ  ടോവിനോ തോമസ്  ജൂഡ് ആന്തണി  2018 ഓസ്‌കാര്‍  2018ലെ പ്രളയം
'2018-Everyone Is A Hero' India's official entry to Oscars
author img

By ETV Bharat Kerala Team

Published : Sep 27, 2023, 10:19 PM IST

റ്റവുമേറെ ഭീതി വിതച്ചത് കൊറോണക്കാലമാണെന്ന് ലോകം മുഴുവന്‍ പറയുമ്പോള്‍ കേരളത്തിന് പറയാന്‍ ഒന്നുകൂടി ഉണ്ട്. അതാണ് 2018ലെ (Flood) മഹാപ്രളയം. ഈ കാലഘട്ടത്തെക്കുറിച്ച് മലയാളിയോട് ചോദിച്ചാല്‍ സുരാജ് വെഞ്ഞാറമ്മൂടിന്‍റെ പ്രശസ്‌തമായ ഡയലോഗ് കടമെടുത്ത് 'ഓര്‍മ്മിപ്പിക്കല്ലേ പൊന്നേ' എന്നായിരിക്കും പലരും പ്രതികരിക്കുക. അത്രയേറെ പ്രയാസങ്ങളും പ്രതിസന്ധികളും അതിജീവിച്ച വലിയ ജനതയ്‌ക്ക് മുന്നിലാണ് സംവിധായകന്‍ ജൂഡ് ആന്തണി '2018 എവരി വണ്‍ ഈസ് എ ഹീറോ' (2018 Everyone is a hero) എന്ന ചിത്രം അവതരിപ്പിച്ചത്.

ഒരു സാങ്കല്‍പ്പിക കഥയല്ലാത്തതിനാലും മുന്നിലിരിക്കുന്നത് യഥാര്‍ഥ കഥാപാത്രങ്ങള്‍ തന്നെയാണ് എന്നതിനാലും, സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ അണിയറ പ്രവര്‍ത്തകര്‍ക്ക് അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടായിരുന്നു. ചിത്രത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള മഴയോടൊപ്പം പ്രണയവും, സന്തോഷവും, പ്രയാസങ്ങളും, പ്രതീക്ഷകളുമടക്കം എല്ലാ വികാരങ്ങളും പെയ്‌തിറങ്ങി (2018 Everyone Is A Hero India's Official Entry To Oscars).

എന്നാല്‍, ഓരോ മഴയിലും എപ്പോഴാണത് സംഭവിക്കുക എന്ന തോന്നല്‍ പ്രേക്ഷകരിലുണ്ടാകുന്നു. മറ്റൊരര്‍ഥത്തില്‍ ചിത്രത്തില്‍ തങ്ങളുടെ ഊഴം എപ്പോഴാണെന്നാണ് ഓരോ പ്രേക്ഷകനും ഉറ്റുനോക്കുന്നത്. പട്ടാളത്തില്‍ നിന്നും ഒളിച്ചോടി നാട്ടില്‍ തിരിച്ചെത്തിയ അനൂപ് എന്ന ടൊവിനോയുടെ കഥാപാത്രം മുതല്‍ മത്സ്യത്തൊഴിലാളികളായി എത്തുന്ന നരേനും ലാലും ഉള്‍പ്പടെ വന്‍താരനിരയായിരുന്നു സിനിമയില്‍ അണിനിരന്നത്. എല്ലാവരും ഹീറോയാണ് എന്ന ഉദ്ദേശമായിരുന്നു ചിത്രത്തിലെ നീണ്ട താരനിരയുടെ ലക്ഷ്യവും.

അതിവൈകാരികതയുള്‍ക്കൊള്ളുന്ന ഒരു ത്രില്ലര്‍ സ്വഭാവത്തിലാണ് ജൂഡ് ആന്തണി 2018 നെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ചിത്രത്തിന്‍റെ ആദ്യ പകുതിയില്‍ പെയ്‌തിറങ്ങുന്ന മഴ ഓരോ കഥാപാത്രത്തിന്‍റെയും വ്യക്തി ജീവിതത്തിലാണ് പ്രതിസന്ധികള്‍ സൃഷ്‌ടിക്കുന്നതെങ്കില്‍ രണ്ടാം പകുതിയില്‍ അത് ഒരു നാടിന്‍റെ മുഴുവന്‍ പ്രശ്‌നമായി മാറുകയായിരുന്നു.

ഈ പ്രതിസന്ധിയെ കേരളം ഒറ്റക്കെട്ടോടെ അതീജിവിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്‍റെ കേന്ദ്രഭാഗം. ഇനി എത്ര തന്നെ പ്രളയമുണ്ടായാലും അതിനെ അതിജീവിക്കാന്‍ സാധിക്കുമെന്നും എല്ലാവരും ഹീറോയാണ് എന്നുമാണ് ചിത്രത്തിലൂടെ പറയുന്നത്. പ്രളയത്തിന്‍റെ ഭീതി ഉളവാക്കുന്ന ദൃശ്യങ്ങള്‍ പുനസൃഷ്‌ടിക്കാന്‍ കഴിഞ്ഞത് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരുടെ വിജയവുമായി.

മെച്ചപ്പെട്ട സാങ്കേതികവിദ്യതന്നെ അതിനായി പ്രയോജനപ്പെടുത്തുകയും ചെയ്‌തു. പ്രളയകാലത്തെ വിവാദ തലങ്ങളിലേക്ക് കടക്കാതെ ഒരുമയുടെ കഥ പറഞ്ഞ് വൈകാരികമായി തന്നെ സിനിമയെ പ്രേക്ഷകരുമായി ബന്ധിപ്പിക്കുവാന്‍ സാധിച്ചതും മികവായി. ഒരു സെലിബ്രിറ്റി എന്നതിലപ്പുറം പ്രളയകാലത്ത് അകമഴിഞ്ഞ സഹായങ്ങള്‍ നല്‍കിയ ഒരു വ്യക്തി എന്ന നിലയില്‍ ടൊവിനോയുടെ സ്‌ക്രീന്‍ പ്രസന്‍സ് പ്രേക്ഷകര്‍ക്കും സന്തോഷം പകര്‍ന്നു. മാത്രമല്ല, പ്രളയം എന്ന് പറയുമ്പോള്‍ തന്നെ മലയാളിയുടെ മനസിലേക്ക് ഓടിയെത്തുന്ന മത്സ്യത്തൊഴിലാളികളെയും സ്വന്തം ജീവന്‍ പോലും നോക്കാതെയുള്ള അവരുടെ സേവനങ്ങളെയും വ്യക്തമായി ചിത്രം അവതരിപ്പിച്ചിട്ടുമുണ്ട്.

2018 ഒരര്‍ഥത്തില്‍ മത്സ്യത്തൊഴിലാളികളോടുള്ള ആദരം കൂടിയാണ്. ഓസ്‌കറിലെ വിദേശഭാഷ ചിത്രങ്ങളുടെ വിഭാഗത്തിലേക്ക് ഇന്ത്യയുടെ പ്രതിനിധിയായി രാജ്യം 2018 നെ അവതരിപ്പിക്കുകയാണ്. മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനം പകരുന്നതാണ് ഈ നേട്ടം. 2018 എന്ന ചിത്രം ഓസ്‌കര്‍ മത്സരത്തിലും തുടര്‍ന്ന് പട്ടികയിലും ഇടംപിടിച്ചാല്‍ കേരളത്തിന് ലോകത്തോട് പറയാനുള്ളത് ഒന്നേയുള്ളൂ, 'എവരി വണ്‍ ഈസ് എ ഹീറോ'.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.