ETV Bharat / entertainment

വിക്രം ഒടിടി സാറ്റലൈറ്റ്‌ റൈറ്റ്‌സ്‌ വിറ്റുപോയത്‌ റെക്കോഡ്‌ തുകയ്‌ക്ക്‌

author img

By

Published : May 5, 2022, 1:58 PM IST

Vikram digital rights sold: 'വിക്ര'മിന്‍റെ ഒടിടി അവകാശം ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിന്‌. മികച്ച പ്രതിഫലമാണ് ഡിസ്‌നി പ്ലസ്‌ നല്‍കിയിരിക്കുന്നത്‌.

Vikram satellite digital rights  Vikram digital rights sold  വിക്രം ഒടിടി സാറ്റലൈറ്റ്‌ റൈറ്റ്‌സ്‌  Vikram in Disney Plus Hotstar  Vikram satellite digital rights records  Vikram audio rights  'വിക്ര'മിന്‍റെ ഒടിടി അവകാശം  Vikram in Disney Plus Hotstar  Vikram satellite digital rights records  Vikram audio rights  Vikram trailer audio launch  Vikram cast and crew
വിക്രം ഒടിടി സാറ്റലൈറ്റ്‌ റൈറ്റ്‌സ്‌ വിറ്റുപോയത്‌ റെക്കോര്‍ഡ്‌ തുകയ്‌ക്ക്‌

Vikram in Disney Plus Hotstar: കമല്‍ ഹാസന്‍, വിജയ്‌ സേതുപതി, ഫഹദ്‌ ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലോകേഷ്‌ കനകരാജ്‌ ഒരുക്കുന്ന ചിത്രമാണ് 'വിക്രം'. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ ചിത്രം ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയത്‌ ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറാണ്.

Vikram satellite digital rights records: ഇതിനോടകം തന്നെ വന്‍ പ്രീ റിലീസ്‌ ഹൈപ്പ്‌ നേടിയ 'വിക്രം', ഇതൊരു അവസരമായി കണ്ട്‌ മികച്ച പ്രതിഫലമാണ് ഡിസ്‌നി പ്ലസ്‌ നല്‍കിയിരിക്കുന്നത്‌. ഒടിടി റൈറ്റ്‌സിലൂടെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണെന്നാണ് സൂചന. ചിത്രത്തിന്‍റെ സാറ്റ്‌ലൈറ്റ്‌, ഒടിടി അവകാശങ്ങള്‍ വിറ്റുപോയത്‌ 125 കോടി രൂപക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അഞ്ച്‌ ഭാഷകളിലെയും ഒടിടി സാറ്റലൈറ്റ്‌ അവകാശം ഡിസ്‌നിക്കാണ്.

Vikram audio rights: സ്‌റ്റാര്‍ ഗ്രൂപ്പാണ് സിനിമയുടെ സാറ്റ്‌ലൈറ്റ്‌ സംപ്രേഷണാവകാശം. 'വിക്ര'ത്തിന്‍റെ ഓഡിയോ റൈറ്റ്‌സ്‌ സോണി മ്യൂസിക്‌ സ്വന്തമാക്കിയിരുന്നു. വന്‍ തുകയ്‌ക്കാണ് സിനിമയുടെ ഓഡിയോ റൈറ്റ്‌സ്‌ സോണി മ്യൂസിക് സ്വന്തമാക്കിയത്‌ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Vikram trailer audio launch: മെയ്‌ 15നാണ് ചിത്രത്തിന്‍റെ ട്രെയ്‌ലര്‍, ഓഡിയോ ലോഞ്ച്‌. സിനിമയുടെ ഫ്ലാഷ്‌ ബാക്ക്‌ രംഗങ്ങളില്‍ കമല്‍ ഹാസന്‍ 30 വയസുകാരനായി എത്തുമെന്ന്‌ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിജയ്‌ നായകനായെത്തിയ 'മാസ്‌റ്ററി'ന്‌ ശേഷം ലോകേഷ്‌ കനകരാജ്‌ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'വിക്രം'.

36 வருட தவம்! எனக்குள் இருக்கும் இயக்குனரை என் உலகநாயகன் @ikamalhaasan பாராட்ட!🙏🏻❤️#VikramFromJune3 #Vikram pic.twitter.com/dORNtJxL5P

— Lokesh Kanagaraj (@Dir_Lokesh) May 4, 2022 ">

കമല്‍ ഹാസനൊപ്പം സിനിമ ചെയ്യാനായതിലുള്ള സന്തോഷം പ്രകടിപ്പിച്ച്‌ കൊണ്ട്‌ ലോകേഷ്‌ കനകരാജ്‌ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സംവിധായകന്‍റെ ഈ പോസ്‌റ്റ്‌ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. തന്‍റെ ജീവിതത്തിലെ 36 വര്‍ഷത്തെ തപസാണ് ഉലകനായകനോടൊപ്പമുള്ള സിനിമയെന്നാണ് ലോകേഷ്‌ കുറിച്ചത്‌. കമല്‍ ഹാസനൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു. അതേസമയം ലോകേഷിന്‍റെ സംവിധാന മികവിനെ കമല്‍ഹാസന്‍ അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.

Vikram cast and crew: കമല്‍ ഹാസന്‍റെ രാജ്‌ കമല്‍ ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മാണം. ലോകേഷ്‌ കനകരാജും രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്‌. അനിരുദ്ധ്‌ ആണ് സംഗീതം. ഫിലോമിന്‍ രാജ്‌ ആണ് എഡിറ്റിങ്‌. അന്‍പറിവ്‌ സംഘട്ടന സംവിധാനവും നിര്‍വഹിക്കും. ദിനേശ്‌ ആണ് നൃത്ത സംവിധാനം.

Also Read: വര്‍ഷങ്ങള്‍ക്കിപ്പുറം കമല്‍ ഹാസനൊപ്പം അമിതാഭ്‌ ബച്ചന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.