ETV Bharat / entertainment

ദളപതി 67ല്‍ വിജയ്‌ക്ക് വില്ലന്‍ സഞ്‌ജയ് ദത്ത്, ആവേശം നിറച്ച് പുതിയ അപ്‌ഡേറ്റ് - ദളപതി 67 ഷൂട്ടിങ്

മാസ്റ്ററിന്‍റെ വമ്പന്‍ വിജയത്തിന് പിന്നാലെ വിജയ്‌യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ദളപതി 67ല്‍ വലിയ പ്രതീക്ഷകളാണ് സിനിമാപ്രേമികള്‍ക്കുളളത്. കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്‍റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍

thalapathy 67  thalapathy 67 cast  thalapathy 67 announcement  vijay  lokesh kanagaraj  sanjay dutt  sanjay dutt thalapathy 67  thalapathy 67 villain  trisha  fahadh faasil  kamal haasan  thalapathy 67 release date  thalapathy 67 shooting  thalapathy 67 update  ദളപതി 67  ദളപതി 67 വില്ലന്‍  സഞ്ജയ് ദത്ത്  വിജയ്  ലോകേഷ് കനകരാജ്  ദളപതി വിജയ്  തമിഴ് സിനിമ  ദളപതി 67 ഷൂട്ടിങ്  ദളപതി 67 റിലീസ്
ദളപതി 67ല്‍ വിജയ്‌ക്ക് വില്ലന്‍ സഞ്‌ജയ് ദത്ത്, ആവേശം നിറച്ച് പുതിയ അപ്‌ഡേറ്റ്
author img

By

Published : Jan 31, 2023, 6:22 PM IST

Updated : Jan 31, 2023, 6:28 PM IST

മാസ്റ്ററിന് ശേഷം ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സഞ്ജയ് ദത്ത്. ദളപതി 67 എന്ന താത്‌കാലികമായി പേരിട്ട ബിഗ് ബജറ്റ് സിനിമയില്‍ വില്ലന്‍ റോളിലാകും സഞ്ജയ്‌ ദത്ത് എത്തുക. വിജയ് ചിത്രം നിര്‍മിക്കുന്ന സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സഞ്‌ജയ് ദത്ത് കൂടി എത്തുന്നതോടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഉള്‍പ്പെടുന്ന പുതിയ ചിത്രത്തിന്‍മേലുളള ആരാധക പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുകയാണ്. ദളപതി 67 ഷൂട്ടിങ് ഫെബ്രുവരി ഒന്നിന് കശ്‌മീരിലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്‍റ്‌ നടന്നത്.

വിജയ്‌ക്കൊപ്പം വീണ്ടും ഒന്നിക്കുന്നതിന്‍റെ സന്തോഷം ദളപതിക്കൊപ്പമുളള ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്‌ത് ലോകേഷ് കനകരാജ് പങ്കുവച്ചിരുന്നു. സംവിധാനത്തിന് പുറമെ സിനിമയുടെ രചനയും ലോകേഷ് തന്നെയാണ്. സഞ്ജയ്‌ ദത്തിന് പുറമെ സംവിധായകരായ ഗൗതം വാസുദേവ മേനോന്‍, മിഷ്‌കിന്‍ തുടങ്ങിയവരും വിജയ് ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സിനിമയില്‍ നായികയായി തൃഷയുടെ പേരും പറഞ്ഞുകേള്‍ക്കുന്നു. അടുത്തിടെ കമല്‍ഹാസന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഫെബ്രുവരി ആദ്യ വാരം വിജയ് ചിത്രത്തെ കുറിച്ച് കൂടുതല്‍ അപ്‌ഡേറ്റുകള്‍ നല്‍കുമെന്നാണ് ലോകേഷ് അറിയിച്ചിട്ടുളളത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എച്ച് എസ് ലളിത് കുമാറാണ് ദളപതി 67ന്‍റെ നിര്‍മാണം. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം.

മാസ്റ്ററിന് ശേഷം അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഇത്തവണയും വിജയ്-ലോകേഷ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വഹിക്കും. അന്‍ബറിവാണ് ആക്ഷന്‍ കൊറിയോഗ്രഫി.

Last Updated : Jan 31, 2023, 6:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.