ETV Bharat / entertainment

സ്‌ത്രീശബ്‌ദത്തിൽ പാടി റിയാസ് നർമകല ; 'കട്ട സപ്പോർട്ടു'മായി സെന്തിൽ കൃഷ്‌ണയും പാഷാണം ഷാജിയും - Riyas Narmakala singing in female voice

Riyas Narmakala Interview with ETV Bharat : ഇടിവി ഭാരതുമായി ഓർമകൾ പങ്കുവച്ച് പ്രിയ കലാകാരൻ റിയാസ് നർമകല

Riyas Narmakala sung in female voice viral video  Riyas Narmakala sung in female voice  viral video  Riyas Narmakala Interview with ETV Bharat  റിയാസ് നർമകല  ഇടിവി ഭാരതുമായി ഓർമകൾ പങ്കുവച്ച് റിയാസ് നർമകല  സ്‌ത്രീശബ്‌ദത്തിൽ പാടി റിയാസ് നർമകല  റിയാസ് നർമകല ഗാനം  സെന്തിൽ കൃഷ്‌ണയും പാഷാണം ഷാജിയും  സെന്തിൽ കൃഷ്‌ണ  പാഷാണം ഷാജി  senthil krishna  Pashanam Shaji  നർമകല  റിയാസ് നെടുമങ്ങാട്  riyas nedumangad  Riyas Narmakala singing in female voice
Riyas Narmakala singing in female voice
author img

By ETV Bharat Kerala Team

Published : Dec 3, 2023, 1:41 PM IST

'പുതുമഴയായി വന്നോ നീ' പാടിവന്ന 'രമണി'

ർമകല എന്ന പ്രസ്ഥാനത്തിലൂടെ മലയാള മിമിക്രി രംഗത്തേക്കും പിന്നീട് സിനിമ - സീരിയൽ രംഗത്തേക്കും കടന്നുവന്ന കലാകാരനാണ് റിയാസ് നെടുമങ്ങാട് അഥവാ റിയാസ് നർമകല. 'മറിമായം' എന്ന സീരിയലിലൂടെ മലയാളികൾക്ക് അദ്ദേഹം പ്രിയങ്കരനായി മാറി. ടെലിവിഷൻ രംഗത്ത് ശ്രദ്ധേയനായ റിയാസിനെ തേടി നിരവധി സിനിമ അവസരങ്ങളും വന്നെത്തി. തന്‍റെ സിനിമ - ടെലിവിഷൻ അനുഭവങ്ങള്‍ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് റിയാസ് നർമകല.

ക്യാമറയ്‌ക്ക് മുന്നിൽ തമാശകളിലൂടെ പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന, സ്വയം മറന്ന് ചിരിക്കുന്ന റിയാസിനെയാണ് പ്രേക്ഷകർക്ക് പരിചിതം. സ്വകാര്യ ജീവിതത്തിലും റിയാസ് നർമകല ഇതുപോലെ തമാശക്കാരനാണോ അതോ ഗൗരവക്കാരനാണോ എന്ന സംശയം പ്രേക്ഷകരുടെ ഉള്ളിലും ഉണ്ടായേക്കാം. എന്നാൽ കേട്ടോളൂ, അത്തരം സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഒറ്റ ഉത്തരം മാത്രം - ക്യാമറയ്‌ക്ക് മുന്നിൽ എങ്ങനെയാണോ അതേ തമാശയും സന്തോഷവും ജീവിതത്തിലും പുലർത്തുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് റിയാസ് നർമകല.

അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും അദ്ദേഹത്തിന്‍റെ സ്വഭാവവും വേറിട്ടതായി തോന്നിയേക്കില്ല, ജീവിതത്തിലും 'ചിൽ' ആണ് റിയാസ്. സ്ത്രീ ശബ്‌ദത്തിൽ വളരെ മനോഹരമായി പാടാൻ കഴിവുള്ള വ്യക്തിയാണ് അദ്ദേഹം. അഭിമുഖം ആരംഭിക്കുന്നതിനുമുമ്പ് ഏഴുവർഷങ്ങൾക്ക് മുൻപുള്ള ഒരു ഓർമ്മ അദ്ദേഹം പങ്കുവച്ചു (video of Riyas Narmakala singing in female voice).

ഒരു ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷനെ ഒന്ന് രസിപ്പിക്കാൻ അദ്ദേഹം ഒരു പാട്ടുപാടി. സെന്തിൽ രാജാമണി ഒപ്പമുണ്ട്. പക്ഷേ അന്ന് അദ്ദേഹം രാജാമണി ആയിട്ടില്ല. സെന്തിൽ എന്ന ടെലിവിഷൻ കലാകാരനാണ്. പ്രകടനം മലയാള ഹാസ്യ മേഖലയുടെ മുടിചൂടാമന്നനായി വിലസിയ സാക്ഷാൽ പാഷാണം ഷാജിയുടെ മുന്നിൽ. രംഗം കൊഴുപ്പിക്കാൻ അഖിൽ കവലയൂരും.

'ആകാശഗംഗ' സിനിമയിലെ 'പുതുമഴയായി വന്നോ നീ' എന്ന ഗാനമാണ് റിയാസ് ആലപിക്കുന്നത്. പാടുന്നതിനിടയിൽ സെന്തിൽ ചില കുസൃതികൾ ഒപ്പിക്കുന്നുണ്ട്. പാഷാണം ഷാജിയാകട്ടെ ഗാനാസ്വാദനത്തിൽ മുഴുകിയിരിക്കുകയാണ്. ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ മഞ്ജുവും ഒപ്പം ഉണ്ട്.

READ ALSO: 110 പിന്നിടുന്ന ലോക സിനിമ, ഇന്ത്യന്‍ സിനിമ എവിടെ? വെള്ളിത്തിരയില്‍ വിപ്ലവം രചിച്ച് മലയാളി പ്രതിഭകള്‍

ഏകദേശം 7 വർഷങ്ങൾക്കുമുമ്പ് സംഭവിച്ച രസകരമായ ഈ നിമിഷം ഇന്നലെ നടന്നത് പോലെ ഓർത്തെടുക്കുകയാണ് റിയാസ്. ഏഴുവർഷങ്ങൾക്കിപ്പുറം റിയാസ് നെടുമങ്ങാട് എന്ന കലാകാരന് അനേകം മാറ്റങ്ങൾ വന്നുകഴിഞ്ഞു. ടെലിവിഷനിലെ അവസരങ്ങൾക്കൊപ്പം സിനിമയുടെ വലിയ വാതായനങ്ങളും അദ്ദേഹത്തിന് മുന്നിൽ തുറക്കപ്പെട്ടു. എന്നാൽ റിയാസ് നെടുമങ്ങാട് എന്ന മനുഷ്യൻ അന്നും ഇന്നും ഒന്നുതന്നെ. റിയാസിനെ പോലുള്ള 'മുഖംമൂടി' ധരിച്ചിട്ടില്ലാത്ത കലാകാരന്മാരും നമുക്ക് ചുറ്റുമുണ്ട്. പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്നതിനൊപ്പം അദ്ദേഹം അവരുടെ ഹൃദയവും നിറയ്‌ക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.