Rajanikanth praises Kantara: ഇന്ത്യന്‍ സിനിമാപ്രേമികളുടെ പ്രശംസ ഏറ്റുവാങ്ങിയ കന്നഡ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ 'കാന്താര'. ഋഷഭ് ഷെട്ടിയുടെ കരിയര്‍ ബെസ്‌റ്റ് ചിത്രം കൂടിയാണ് 'കാന്താര'. നിരവധി പ്രമുഖരാണ് 'കാന്താര'യെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും കാന്താരയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്.
'അറിയുന്നതിനേക്കാള്‍ കൂടുതലാണ് അഞ്ജാതമായത്. കാന്താര സിനിമ എനിക്ക് രോമാഞ്ചമുണ്ടാക്കി. ഒരു എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ തിളങ്ങിയ പ്രിയപ്പെട്ട ഋഷഭ്, നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. ഇന്ത്യന്‍ സിനിമയിലെ ഈ മാസ്‌റ്റര്‍പീസിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകെയും അഭിനന്ദിക്കുന്നു', രജനികാന്ത് കുറിച്ചു.
രജനികാന്തിന്‍റെ ട്വീറ്റിന് നന്ദി പറഞ്ഞ് ഋഷഭും രംഗത്തെത്തി. തന്‍റെ സ്വപ്‌നം സഫലമായെന്നും ഗ്രാമീണ കഥകള്‍ ചെയ്യാന്‍ തനിക്ക് എന്നും പ്രചോദനമായത് രജനികാന്ത് ആണെന്നും ഋഷഭ് മറുപടി ട്വീറ്റായി കുറിച്ചു.
പത്തൊമ്പതാം നൂറ്റാണ്ട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണിത്. കെജിഎഫിന്‍റെ സ്വീകാര്യതയെ പോലും അട്ടിമറിച്ചു കൊണ്ടുള്ളതായിരുന്നു 'കാന്താര'യുടെ വിജയം. സെപ്‌റ്റംബര്‍ 30ന് റിലീസായ ചിത്രം 11 ദിവസം കൊണ്ട് കര്‍ണാടകയില്‍ നിന്നും 58-60 കോടി ആണ് സ്വന്തമാക്കിയത്. ഹൊംബാല ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് സിനിമ നിര്‍മിച്ചത്.
Also Read: 'കാന്താര ഇന്ത്യയുടെ അടുത്ത വര്‍ഷത്തെ ഓസ്‌കര്‍ എന്‍ട്രി, ഒരാഴ്‌ച കഴിഞ്ഞാലും ഞാന്‍ കരകയറില്ല': കങ്കണ