പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സിറ്റഡൽ' സീരീസിൻ്റെ ട്രെയിലർ റിലീസ് നിർമാതാക്കൾ മാറ്റിവച്ചു. റൂസ്സോ ബ്രദേഴ്‌സിൽ നിന്നുള്ള ഗ്ലോബൽ സ്‌പൈ സീരീസിൻ്റെ ട്രെയിലർ മാർച്ച് രണ്ടിന് റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നിരുന്നാലും, ഗ്രീസിലുണ്ടായ ദാരുണമായ ട്രെയിൻ അപകടത്തെ തുടർന്ന് ട്രെയിലർ റിലീസ് മാറ്റിവയ്‌ക്കുകയായിരുന്നു.
മാർച്ച് രണ്ടിന് ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൻ്റെ വടക്ക് ഭാഗത്ത് ഒരു പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 43പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പ്രിയങ്ക ചോപ്രയുടെയും മാഡൻ്റെയും സിരീസിൽ നിന്നുള്ള ഭാഗങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഷോയുടെ ആദ്യ ടീസർ ഇന്നലെ പുറത്തിറങ്ങി.
- " class="align-text-top noRightClick twitterSection" data="
">
ഈ ആഴ്‌ച ആദ്യം നിർമാതാക്കൾ പുറത്തുവിട്ട ഷോയുടെ ഫസ്റ്റ് ലുക്ക് ഫോട്ടോകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. 'ഇന്നലെ ഗ്രീസിൽ നിന്നു വന്ന വിനാശകരമായ വാർത്തയെ തുടർന്ന് അന്താരാഷ്ട്ര സമൂഹത്തോടുള്ള ഞങ്ങളുടെ ബഹുമാനം കണക്കിലെടുത്ത് താത്‌കാലികമായി 'സിറ്റഡൽ'ൻ്റെ ട്രെയിലർ റിലീസ് ഞങ്ങൾ മാറ്റിവയ്‌ക്കുന്നു', പ്രൈം വീഡിയോ പത്രക്കുറിപ്പിലൂടെ പങ്കുവച്ചു. ജോഷ് അപ്പൽബോം, ബ്രയാൻ ഓ എന്നിവർ ചേർന്ന് നിർമിക്കുന്ന ഷോയിൽ പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനും രഹസ്യാന്വഷണ ഉദ്യോഗസ്ഥരായാണ് വേഷമിടുന്നത്. നാദിയ സിങ്, മേസൺ കെയ്ൻ എന്നിവരും സീരീസിൻ്റെ ഭാഗമാണ്.
വരുൺ ധവാനും സാമന്ത റൂത്ത് പ്രഭുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിറ്റഡലിൻ്റെ ഇന്ത്യൻ പതിപ്പ് രാജ് നിഡിമോരു, കൃഷ്‌ണ ഡി.കെ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മെക്‌സിക്കോ ഇറ്റലി ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ സിറ്റഡലിൻ്റെ പതിപ്പുകൾ ഉണ്ടായിരിക്കും. സിറ്റഡലിൻ്റെ ആദ്യ സീസൺ ആദ്യ രണ്ട് എപ്പിസോഡുകളുൾപ്പെടുത്തി ഏപ്രിൽ 28 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും.