ETV Bharat / entertainment

പദ്മരാജൻ: അക്ഷരക്കൂട്ടുകളിലും ദൃശ്യാടരുകളിലും ജീവിതപ്പൊരുൾ ധ്വനിപ്പിച്ച ഗന്ധർവ പ്രതിഭ - പദ്‌മരാജന്‍ സിനിമാജീവിതം

'നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം..അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരി വള്ളികൾ തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്‌തുവോ എന്ന് നോക്കാം. അവിടെ വച്ച് ഞാൻ നിനക്കെന്‍റെ പ്രേമം തരും'

padmarajan 77th birthday  p padmarajan movies  p padmarajan birthday  p padmarajan cinema career  പദ്‌മരാജന്‍ 77ാം ജന്മദിനം  പദ്‌മരാജന്‍ സിനിമകള്‍  പദ്‌മരാജന്‍ സിനിമാജീവിതം  പദ്‌മരാജന്‍ ചിത്രങ്ങള്‍
'ഓര്‍മയായി മാറുമ്പോഴല്ലെ എന്തിനും ചന്തം കൂടുക', സംവിധായകന്‍ പദ്‌മരാജന് ഇന്ന് 77ാം ജന്മദിനം
author img

By

Published : May 23, 2022, 6:20 AM IST

എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ സംവിധായകനായാണ് പി പദ്‌മരാജനെ പ്രേക്ഷകര്‍ ഇന്നും അനുസ്‌മരിക്കുന്നത്. വ്യത്യസ്‌ത കഥാപശ്ചാത്തലങ്ങളിലുളള സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ സിനിമാപ്രേമികള്‍ക്ക് വേറിട്ട ചലച്ചിത്രാനുഭവമാണ് തന്‍റെ സിനിമകളിലൂടെ സമ്മാനിച്ചത്.

പദ്‌മരാജന്‍റെ രചനകള്‍ വര്‍ണനാതീതമാണെന്ന് അദ്ദേഹത്തെ ഇഷ്ടപ്പെട്ടവരെല്ലാം എപ്പോഴും പറയുന്നൊരു കാര്യമാണ്. അധികം ആരും ചിന്തിക്കാത്ത കഥാസന്ദര്‍ഭങ്ങളും നിമിഷങ്ങളുമെല്ലാം സംവിധായകന്‍ തന്‍റെ സിനിമകളില്‍ കൊണ്ടുവന്നു. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍. ഞാന്‍ ഗന്ധര്‍വ്വന്‍ ഉള്‍പ്പെടെയുളള സിനിമകളില്‍ എല്ലാം പദ്‌മരാജന്‍ കാണിച്ചുതന്ന പ്രണയനിര്‍വചനങ്ങള്‍ വാക്കുക്കള്‍തീതമാണ്.

മൂന്ന് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന പദ്‌മരാജന്‍ നിരവധി ചെറുകഥകള്‍, മുപ്പതിലേറെ നോവലുകള്‍, തിരക്കഥ എഴുതിയ പതിനെട്ട് സിനിമകള്‍, മറ്റ് സംവിധായകര്‍ക്ക് വേണ്ടി ഇരുപതോളം തിരക്കഥകള്‍ എന്നിവയെല്ലാം ചെയ്തിട്ടുണ്ട്. കഥാകാരന്‍, സാഹിത്യകാരന്‍, നോവലിസ്‌റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ പേരുകളില്‍ എല്ലാം അദ്ദേഹം അറിയപ്പെട്ടു.

പ്രണയത്തെ തന്‍റേതായ രീതിയില്‍ പല സിനിമകളിലും അദ്ദേഹം നിര്‍വചിച്ചിട്ടുണ്ട്. കൂടാതെ തന്‍റെ കഥകളെ പലതവണ അദ്ദേഹം സിനിമകളാക്കുകയും ചെയ്‌തു. സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക് പലപ്പോഴും വലിയ പ്രാധാന്യമാണ് തന്‍റെ സിനിമകളില്‍ സംവിധായകന്‍ നല്‍കിയിട്ടുളളത്.

തൂവാനത്തുമ്പികളിലെ ജയകൃഷ്‌ണനെക്കാള്‍ ചിലപ്പോള്‍ മിക്കവര്‍ക്കും ഇഷ്ടം കാമുകി ക്ലാരയെ ആയിരിക്കാം. അതുപോലെ തന്നെ മുന്തിരിത്തോപ്പുകളിലെ സോളമനെക്കാള്‍ സോഫിയയെ കൂടുതലായി ഇഷ്‌ടപ്പെട്ട പ്രേക്ഷകരും നമുക്കിടയില്‍ ഉണ്ട്. കൂടാതെ ഞാന്‍ ഗന്ധര്‍വ്വനിലെ ഭാമ, കൂടെവിടെയിലെ ആലീസ്, ഫയല്‍വാനിലെ ജയന്തി, തിങ്കളാഴ്‌ച നല്ല ദിവസത്തിലെ അമ്മ, നൊമ്പരത്തിപ്പൂവിലെ ജിജി എന്നീ പദ്‌മരാജന്‍ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകമനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

ആണിനും പെണ്ണിനും ഇടയില്‍ ഉണ്ടാകുന്ന സ്വാഭാവിക വികാരം എന്ന രീതിയില്‍ അവതരിപ്പിക്കാതെ പ്രണയത്തെ ഇത്രയും മനോഹരമായി വ്യത്യസ്‌ത തലങ്ങളിലൂടെ അവതരിപ്പിച്ച സംവിധായകന്‍ മലയാളത്തില്‍ പപ്പേട്ടന്‍ അല്ലാതെ വേറെ ആരുമുണ്ടാകില്ല.

പദ്‌മരാജന്‍ സിനിമകളിലെ സംഭാഷണങ്ങളും സംഗീതവുമെല്ലാം സിനിമ കാണുന്നവരെ ഏറെ സ്‌പര്‍ശിക്കാറുണ്ട്. 1975ല്‍ പ്രയാണം എന്ന ഭരതന്‍ ചിത്രത്തിന് തിരക്കഥ എഴുതിയാണ് അദ്ദേഹത്തിന്‍റെ തുടക്കം. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കെല്ലാം പദ്‌മരാജന്‍ തിരക്കഥകള്‍ എഴുതി.

1979ല്‍ ഇറങ്ങിയ പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ചു. അശോകന്‍, ഭരത് ഗോപി തുടങ്ങിയവരാണ് പദ്‌മരാജന്‍റെ ആദ്യ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. പിന്നീട് നെടുമുടി വേണു, മമ്മൂട്ടി, മോഹന്‍ലാല്‍, തിലകന്‍, ജയറാം, ശോഭന ഉള്‍പ്പടെയുളള പ്രതിഭാധനരായ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളെല്ലാം സംവിധായകന്‍റെ ചിത്രങ്ങളില്‍ ഭാഗമായി.

പദ്‌മരാജന്‍ സംവിധാനം ചെയ്‌ത അപരന്‍ എന്ന ചിത്രത്തിലൂടെയാണ് നടന്‍ ജയറാം മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് സംവിധായകന്‍റെ തന്നെ ഇന്നലെ എന്ന ചിത്രത്തിലും നടന്‍ നായകനായി. ഞാന്‍ ഗന്ധര്‍വ്വനാണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

ഒരു കന്യകയെ പ്രണയിക്കുന്ന ഗന്ധര്‍വ്വന്‍റെ കഥ പദ്‌മരാജന്‍ തന്‍റെ സിനിമയില്‍ മനോഹരമായി ആവിഷ്‌കരിച്ചു. ഞാന്‍ ഗന്ധര്‍വ്വനില്‍ ജോണ്‍സണ്‍ മാസ്റ്റര്‍ ഒരുക്കിയ ദേവാങ്കണങ്ങള്‍ എന്ന ഗാനം ഇഷ്‌ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ദേശീയവും അന്തർ ദേശീയവുമായ നിരവധി ബഹുമതികള്‍ പദ്‌മരാജന് തന്‍റെ സിനിമാജീവിതത്തില്‍ ലഭിച്ചിട്ടുണ്ട്.

36 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പത്മരാജൻ 18 സിനിമകളാണ് സംവിധാനം ചെയ്‌തത്. മാത്രമല്ല, ഭരതന്‍റെയും കെ.ജി.ജോർജിന്‍റെയും കൂടെ മലയാള സിനിമയുടെ വളർച്ചയ്‌ക്കായി ഒരു സിനിമ വിദ്യാലയം പദ്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ സിനിമയേയും, വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു.

ഭരതനുമായി ചേർന്ന് പദ്‌മരാജൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും വാണിജ്യ സിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്ന അർഥത്തിൽ മധ്യവർത്തി സിനിമ എന്ന് അറിയപ്പെടുന്നു. ലൈംഗികതയെ അശ്ലീലമായല്ലാതെ കാണിക്കുവാനുള്ള ഒരു കഴിവ് ഇരുവർക്കുമുണ്ടായിരുന്നു.

ഞാന്‍ ഗന്ധര്‍വ്വന്‍ സിനിമയുടെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പദ്‌മരാജനെ ഉറക്കത്തിലുണ്ടായ ഹൃദയസ്‌തംഭനം കാരണം അവിടുത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 46 വയസ് മാത്രമുളള സമയത്തുണ്ടായ അദ്ദേഹത്തിന്‍റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാനഷ്‌ടം തന്നെയാണ് ഉണ്ടാക്കിയത്.

പദ്‌മരാജന്‍റെ സിനിമാജീവിതത്തെ കുറിച്ച് പിന്നീട് പത്നി രാധാലക്ഷ്‌മി ഒരു പുസ്‌തകമെഴുതുകയുണ്ടായി. ഇതില്‍ സംവിധായകന്‍റെ പല സിനിമ അനുഭവങ്ങളും അവര്‍ പങ്കുവച്ചു. ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), തൂവാനത്തുമ്പികൾ (1987), മൂന്നാം പക്കം (1988) എന്നീ സിനിമകളെല്ലാം പദ്‌മരാജന്‍റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.