ETV Bharat / entertainment

മിർസാപൂർ താരം ഷാനവാസ് പ്രധാൻ അന്തരിച്ചു

author img

By

Published : Feb 18, 2023, 11:17 AM IST

ഷാനവാസ് പ്രധാന് ആദരാഞ്ജലി അര്‍പ്പിച്ച് ബോളിവുഡ് ലോകം. ജീവിതത്തിലെ കയ്‌പേറിയ സത്യമെന്ന് ഷാനവാസ് പ്രധാന്‍റെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി നടന്‍ യശ്‌പാല്‍ ശര്‍മ.

ഷാനവാസ് പ്രധാന് ആദരാഞ്ജലി  ഷാനവാസ് പ്രധാന് ആദരാഞ്ജലി അര്‍പ്പിച്ച് ബോളിവുഡ്  Mirzapur fame Shahnawaz Pradhan dies  Shahnawaz Pradhan dies of heart attack  Shahnawaz Pradhan dies  Shahnawaz Pradhan  Mirzapur fame Shahnawaz Pradhan  മിർസാപൂർ താരം ഷാനവാസ് പ്രധാൻ അന്തരിച്ചു  ഷാനവാസ് പ്രധാൻ അന്തരിച്ചു  Actor Shahnawaz Pradhan no more  Yashpal Sharma condolence to Shahnawaz Pradhan  Yashpal Sharma Instagram post  Sindbad the Sailor  Pradhan best known for his portrayal of Sindbad  Shahnawaz played JUD chief Hafiz Saeed in Phantom  Shahnawaz Pradhan acting debut  Nanda Baba in Shri Krishna  Shahnawaz portrayed the role of Nanda Baba  Shahnawaz worked several projects in Bollywood
മിർസാപൂർ താരം ഷാനവാസ് പ്രധാൻ അന്തരിച്ചു

മുംബൈ: ജനപ്രിയ നടന്‍ ഷാനവാസ് പ്രധാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ വെള്ളിയാഴ്‌ചയായിരുന്നു അന്ത്യം. 56 വയസ്സായിരുന്നു. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട നടനെ ഉടന്‍ തന്നെ മുംബൈ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി.

Actor Shahnawaz Pradhan no more: ബോളിവുഡിലെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തി. 'ലഗാന്‍' താരം യശ്‌പാല്‍ ശർമ്മയും അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. ഇന്‍സ്‌റ്റഗ്രാമില്‍ നടന്‍റെ ചിത്രം പങ്കുവച്ച് കൊണ്ടാണ് യശ്‌പാല്‍ ശര്‍മ, ഷാനവാസ് പ്രധാന് അനുശോചനം രേഖപ്പെടുത്തിയത്.

Yashpal Sharma condolence to Shahnawaz Pradhan death: 'ഇന്ന് മുംബൈയിൽ നടന്ന ഈ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. എല്ലാം നന്നായി നടക്കുന്നു. നൂറുകണക്കിന് കലാകാരന്മാരും സന്നിഹിതരായിരുന്നു. പരിപാടിക്കിടെ ഞങ്ങളുടെ പ്രിയപ്പെട്ട കലാകാരനായ ഷാനവാസിന് ദേഹാസ്വാസ്യം ഉണ്ടായി. പരിപാടി നിര്‍ത്തിവച്ചു. അവിടെ ഉണ്ടായിരുന്നവരുടെയും ഡോക്‌ടറുടെയും സഹായത്താല്‍ അദ്ദേഹത്തെ അടുത്തുള്ള കോകില ബെൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ ആര്‍ക്കും അദ്ദേഹത്തെ രക്ഷിക്കാനായില്ല. അദ്ദേഹം പോയി.

Yashpal Sharma Instagram post: ഇതാണ് നമ്മുടെ ജീവിതത്തിലെ കയ്‌പേറിയ സത്യം. എന്താണ് ജീവിതം. പരിപാടി നന്നായി അവസാനിച്ചു. പക്ഷേ ഒരു ജീവൻ പോയി. ഒരുപാട് കലാകാരന്മാർ ഒരിടത്ത് ഒത്തുകൂടി. നമ്മുടെ കൺമുന്നിൽ ഒരു ജീവിതം അവസാനിച്ചു. എന്തോ ശൂന്യത അനുഭവപ്പെടുന്നു. ഈ സങ്കടം ജീവിതകാലം മുഴുവൻ നിലനിൽക്കും. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കുകയും കുടുംബത്തിന് ധൈര്യം ലഭിക്കുകയും ചെയ്യട്ടെ.'-യശ്‌പാല്‍ ശര്‍മ കുറിച്ചു.

Pradhan best known for his portrayal of Sindbad the Sailor: ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‌തിരുന്ന 'അലിഫ് ലൈല' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ 'സിന്ദ്‌ബാദ് ദി സെയിലര്‍' എന്ന കഥാപാത്രത്തിലൂടെ പ്രശസ്‌തനായ പ്രധാന്‍ 'മിര്‍സാപൂര്‍' എന്ന വെബ്‌ സീരീസിലൂടെ വീണ്ടും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 'മിര്‍സാപൂരില്‍' പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷമായിരുന്നു ഷാനവാസ് പ്രധാന്. വെബ്‌ സീരീസിലെ നായിക കഥാപാത്രങ്ങളായ ഗോലുവിന്‍റെയും സ്വീറ്റിയുടെയും പിതാവ്‌ കൂടിയായിരുന്നു പ്രധാന്‍.

Shahnawaz played JUD chief Hafiz Saeed in Phantom: സെയ്‌ഫ് അലി ഖാന്‍ നായകനായെത്തിയ 'ഫാന്‍റം' എന്ന സിനിമയില്‍ ജമാഅത്ത്-ഉദ്-ദവ (ജെയുഡി) തലവൻ ഹാഫിസ് സയീദായി വേഷമിട്ട ഷാനവാസ്, സുരക്ഷാ കാരണങ്ങളാൽ ഒളിവിൽ പോയതായി 2015ൽ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്‌തിരുന്നു. ആ സമയത്ത് സിനിമയിലെ എല്ലാ അഭിനേതാക്കളുടെയും സുരക്ഷ ഉറപ്പ് വരുത്തേണ്ടത് തങ്ങള്‍ക്ക് വളരെ പ്രധാനമാണെന്ന് സിനിമയുടെ വക്താവിനെ ഉദ്ധരിച്ച് ഒരു പ്രമുഖ അന്താരാഷ്‌ട്ര മാധ്യമം റിപ്പോർട്ട് ചെയ്‌തിരുന്നു. പ്രധാന്‍റെ ഐഡന്‍റിറ്റി പരസ്യമാക്കിയതിനാൽ സിനിമാ സംഘം മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.

Shahnawaz Pradhan acting debut: നാടകത്തിലൂടെയാണ് ഷാനവാസ് പ്രധാന്‍ അഭിനയ ലോകത്തെത്തുന്നത്. തന്‍റെ ജന്മനാടായ റായ്‌പൂരിലെ ഒരു നാടക സംഘത്തില്‍ പ്രധാന്‍ ചേർന്നിരുന്നു. 1984ലെ ഒരു ശിൽപശാലയ്ക്കിടെ, പ്രധാൻ ഒരു നാടക സംവിധായകനായ ഹബീബ് തൻവീറിനെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്‍റെ ഗ്രൂപ്പിൽ ചേരുകയും ചെയ്‌തു. ശേഷം പ്രധാന്‍ വിവിധ നഗരങ്ങളിൽ നാടകങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി.

Shahnawaz portrayed the role of Nanda Baba in Shri Krishna: വർഷങ്ങളോളം നാടക രംഗത്ത് അഭിനയിച്ച പ്രധാൻ 1991ൽ സ്വപ്‌നങ്ങളുടെ നഗരത്തിൽ ഭാഗ്യം പരീക്ഷിക്കാൻ മുംബൈയിലേക്ക് പോയി. 1992ൽ 'ജാൻ സേ ജന്തൻത്ര തക്' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ശ്രീകൃഷ്‌ണ പരമ്പരയിലെ 'നന്ദ ബാബ'യുടെ വേഷം അവതരിപ്പിച്ച ശേഷമാണ് അദ്ദേഹം പ്രശസ്‌തനായത്.

Shahnawaz worked several projects in Bollywood: ബോളിവുഡ്, ടെലിവിഷൻ, ഒടിടി പ്ലാറ്റ്‌ഫോമുകളിൽ തുടങ്ങി നിരവധി പ്രോജക്‌ടുകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. 'എം.എസ്. ഡോണി: ദി അൺടോൾഡ് സ്‌റ്റോറി' (2016), 'ലവ് ശുദ' (2016) എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന പ്രോജക്‌ടുകള്‍. 2020ൽ 'ഖുദാ ഹാഫിസിൽ' ആണ് അദ്ദേഹം ഏറ്റവും അവസാനമായി വേഷമിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.