ETV Bharat / entertainment

അതെന്‍റെ കണ്ണ് നനയിച്ചു, ഉണ്ണിയുടെ സ്ക്രീൻ പ്രസൻസാണ് ആ സിനിമയുടെ ആത്മാവ് : മേജര്‍ രവി - Family should watch together Malikappuram

Major Ravi praises Malikappuram: കുടുംബം ഒന്നിച്ചിരുന്ന് കാണേണ്ട ചിത്രമാണ് മാളികപ്പുറം എന്ന് മേജര്‍ രവി. ഈ സിനിമ കണ്ടില്ലായിരുന്നുവെങ്കിൽ വലിയ നഷ്‌ടമാകുമായിരുന്നെന്നും സംവിധായകന്‍

Major Ravi praises Unni Mukundan  Malikappuram movie  Malikappuram  Major Ravi  Unni Mukundan  ഉണ്ണി മുകുന്ദൻ്റെ സ്ക്രീൻ പ്രെസൻസാണ്  ദീര്‍ഘമായ കുറിപ്പുമായി മേജര്‍ രവി  മേജര്‍ രവി  ഉണ്ണി മുകുന്ദന്‍  മാളികപ്പുറത്തിന്‍റെ ആത്മാവ്  മാളിപ്പുറം  Major Ravi praises Malikappuram  Major Ravi Facebook post  Major Ravi praises Saiju Kurup  Major Ravi about child actors in Malikappuram  Major Ravi about Unni Mukundan  Major Ravi praises technical teams in Malikappuram  Major Ravi praises Vishnu Shankar  Family should watch together Malikappuram  Favorite movies of Major Ravi
ഉണ്ണിയുടെ സ്ക്രീൻ പ്രെസൻസാണ് ആ സിനിമയുടെ ആത്മാവെന്ന് മേജര്‍ രവി
author img

By

Published : Jan 7, 2023, 2:30 PM IST

Major Ravi praises Malikappuram: ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'മാളിപ്പുറം'. ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. സിനിമയെ അഭിനന്ദിച്ച് നിരവധി പേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ മേജര്‍ രവി, 'മാളിപ്പുറ'ത്തെയും ഉണ്ണി മുകുന്ദനെയും ബാല താരങ്ങളെയും മറ്റ് സഹ താരങ്ങളെയും വാനോളം പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ്.

Major Ravi Facebook post: ഫേസ്‌ബുക്കില്‍ ദീര്‍ഘമായ കുറിപ്പാണ് മേജര്‍ രവി പങ്കുവച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ്റെ സ്ക്രീൻ പ്രസൻസാണ് സിനിമയുടെ ആത്മാവെന്നും വളരെ തന്മയത്വത്തോടെയും പക്വതയോടെയുമാണ് താരം അഭിനയിപ്പിച്ച് പൊലിപ്പിച്ചതെന്നും മേജര്‍ രവി പറയുന്നു. ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നവർ ആണെന്നും മേജര്‍ രവി കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Major Ravi about Malikappuram: 'മാളികപ്പുറം. ഞാൻ ഇന്നലെ ചെന്നൈ വെച്ച് 'മാളികപ്പുറം' എന്ന സിനിമ കാണുകയുണ്ടായി.കുറേ കാലത്തിനുശേഷം കണ്ടിരിക്കാനും ആസ്വദിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും ഒക്കെ സാധിച്ച ഒരു മലയാള സിനിമ. എൻ്റെ മനസ്സിനെ ആഴത്തിൽ സ്‌പര്‍ശിച്ച ഈ ചിത്രത്തെ കുറിച്ച് പല രീതിയിലുള്ള വിമർശനങ്ങൾ ഞാൻ കേട്ടു.

Major Ravi praises Saiju Kurup: ഏതെങ്കിലും ഒരു പാർട്ടിയുടെയോ മതത്തിൻ്റെയോ പേരിൽ മാറ്റി നിർത്തപ്പെടുകയോ അവഹേളിക്കുകയോ ചെയ്യാതെ ഇതിനെ ഒരു സിനിമയായി തന്നെ കണ്ടാൽ നന്നായി ആസ്വദിക്കാൻ പറ്റുന്ന സിനിമയാകും 'മാളികപ്പുറം' എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കുടുംബ പ്രാരാബ്‌ധങ്ങളിലൂടെ ജീവിതം തള്ളി നീക്കപ്പെടുമ്പോഴും തൻ്റെ കുഞ്ഞിനോട് ഒരച്ഛൻ കാണിക്കുന്ന കമ്മിറ്റ്‌മെന്‍റ്. അത് സൈജു കുറുപ്പ് വളരെ മനോഹരമായി ചെയ്‌തിരിക്കുന്നു.

Major Ravi about child actors in Malikappuram: ആ കഥാപാത്രത്തിൻ്റെ ജീവിത യാത്രയുടെ പല ഭാഗങ്ങളും ഒരു സിനിമാ ആസ്വാദകൻ എന്ന നിലയിൽ എൻ്റെ കണ്ണുകൾ നനയിച്ചു.ഞാൻ അറിയാതെ എവിടേയ്ക്ക് ഒക്കെയോ എൻ്റെ മനസ്സ് സഞ്ചരിച്ചു.അതുപോലെ മാളികപ്പുറം എന്ന സിനിമയിൽ അഭിനയിച്ചിരിക്കുന്ന ദേവനന്ദ, അവളുടെ സുഹൃത്തായ ശ്രീപദ് എന്നീ കുട്ടികളുടെ നിഷ്‌കളങ്ക ബാല്യ കാലം ഒക്കെ എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്..

Major Ravi about Unni Mukundan: ഈ ചിത്രം കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ഇതിനെ കുറിച്ച് എഴുതണം എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഇപ്പോള്‍ എഴുതുന്നത്.ഉണ്ണി മുകുന്ദൻ എന്ന താരത്തിൻ്റെ സ്ക്രീൻ പ്രസൻസാണ് ചിത്രത്തിൻ്റെ ആത്മാവ്. വളരെ തന്മയത്വത്തോടെയും പക്വതയോടെയുമാണ് ഉണ്ണി അഭിനയിപ്പിച്ച് പൊലിപ്പിച്ചത്.

Major Ravi praises technical teams in Malikappuram: അതുപോലെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ കരിയറിലെ തന്നെ മികച്ച സ്ക്രീൻ പ്ലേയാണ് ഈ ചിത്രം.ഷമീർ മുഹമ്മദിൻ്റെ എഡിറ്റിങ്ങും മികച്ചുനിൽക്കുന്നു. ഈ സിനിമയുടെ പശ്ചാത്തല സംഗീതത്തെ കുറിച്ച് പറയാതെ വയ്യ.അത്രത്തോളം മികച്ച രീതിയിൽ ആണ് രഞ്ജിൻ രാജ് സംഗീതം ഒരുക്കിയത്. തിരക്കഥ ആയിക്കോട്ടെ, ഛായാഗ്രഹണം ആയിക്കോട്ടെ. എല്ലാം ഒന്നിനൊന്ന് മികച്ച് നിൽക്കുന്നു.

Major Ravi praises Vishnu Shankar: അതിൽ എല്ലാം ഉപരിയായി വിഷ്‌ണു ശങ്കർ ഒരു തുടക്കക്കാരൻ ആണെന്ന് പോലും പറയിക്കാത്ത രീതിയിൽ സംവിധായകൻ്റെ ചുമതല കൃത്യമായി നിർവഹിച്ചു.അച്ഛൻ്റെ കഴിവുകൾ പകർന്നുകിട്ടിയ അനുഗ്രഹീത കലാകാരൻ കൂടിയാണ് സംവിധായകൻ വിഷ്‌ണു ശങ്കര്‍. ഇതൊക്കെ സിനിമയുടെ ടെക്‌നിക്കല്‍ സൈഡ്.

Family should watch together Malikappuram: ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നവർ തന്നെയാണ്. അച്ഛനും അമ്മയും മക്കളും കൊച്ചു മക്കളും ഒന്നിച്ചിരുന്ന് കാണേണ്ട ചിത്രമാണ് 'മാളികപ്പുറം'. ഈ ചിത്രം കണ്ടില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ വലിയൊരു നഷ്‌ടം ആകുമായിരുന്നു എന്ന് എനിക്ക് തോന്നി.

Also Read: ഹരിവരാസനം പുനരാവിഷ്‌കരിച്ച് ഉണ്ണി മകുന്ദനും കൂട്ടരും; മാളികപ്പുറം പുതിയ ഗാനം ശ്രദ്ധേയം

Favorite movies of Major Ravi: നമ്മുടെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്‌കാരം തിരിച്ചുപിടിക്കാൻ തോന്നിപ്പിക്കുന്ന സിനിമയായിട്ടാണ് 'മാളികപ്പുറം' എന്ന സിനിമയെ ഞാൻ കാണുന്നത്. അടുത്ത കാലത്ത് കണ്ട മലയാള സിനിമകളിൽ മനസ്സ് കൊണ്ട് ഇഷ്‌ടം തോന്നിയ മറ്റൊരു ചിത്രമായിരുന്നു 'ന്നാ താൻ കേസ് കൊട്'. അതും ഇതുപോലെ ഒരു സിനിമയായി കണ്ട് ആസ്വദിച്ച ചിത്രമായിരുന്നു'- മേജര്‍ രവി കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.