FIR lodged against Shah Rukh Khan s wife Gauri Khan: ബോളിവുഡ് കിങ് ഖാന്‍റെ ഭാര്യയും ഡിസൈനറുമായ ഗൗരി ഖാനെതിരെ ലഖ്‌നൗവില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ സെക്ഷന്‍ 409 (വിശ്വാസ വഞ്ചന) പ്രകാരമാണ് ഗൗരിഖാനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. മുംബൈ സ്വദേശി ജസ്വന്ത് ഷാ എന്ന വ്യക്തിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
The case against Gauri has been registered under section 409: ഗൗരി ഖാന്‍ ബ്രാന്‍ഡ് അംബാസഡറായിരുന്ന കമ്പനി തന്‍റെ പക്കല്‍ നിന്നും 86 ലക്ഷം രൂപ ഈടാക്കിയിട്ടും ഫ്ലാറ്റ് കൈവശം വയ്‌ക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ജസ്വന്ത് ഷാ പൊലീസില്‍ പരാതി നല്‍കിയത്.
Complaint was filed by Mumbai resident Jaswant Shah: ലഖ്‌നൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി ഏരിയയിലെ തുളസിയാനി ഗോള്‍ഫ് വ്യൂവിലെ ഫ്ലാറ്റ് മറ്റൊരാള്‍ക്ക് വിട്ടു കൊടുത്തെന്നാണ് പരാതിക്കാരന്‍റെ ആരോപണം. തുളസിയാനി കണ്‍സ്‌ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്‍റ് ലിമിറ്റഡ് ബ്രാന്‍ഡ് അംബാസഡറായ ഗൗരി ഖാനെ സ്വാധീനിച്ചാണ് താന്‍ ഫ്ലാറ്റ് വാങ്ങിയതെന്ന് ജസ്വന്ത് ഷാ പറഞ്ഞു.
Complaint also filed against Tulsiyani Construction: ഗൗരി ഖാന് പുറമെ തുളസിയാനി കണ്‍സ്‌ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്‍റ് ലിമിറ്റഡ് ചീഫ് മാനേജിങ് ഡയറക്‌ടര്‍ അനില്‍ കുമാര്‍ തുളസിയാനി, ഡയറക്‌ടര്‍ മഹേഷ് തുളസിയാനി എന്നിവര്‍ക്കെതിരെയും പരാതി രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.