ETV Bharat / entertainment

'ജീവിതത്തില്‍ അത്‌ഭുതങ്ങള്‍ സംഭവിക്കാന്‍ ചിലപ്പോള്‍ സമയമെടുക്കും'; അച്ഛനാകാന്‍ ഒരുങ്ങി അറ്റ്‌ലി - Director Atlee

Atlee expecting his first child: അച്ഛനാകുന്നതിലുള്ള സന്തോഷത്തില്‍ അറ്റ്‌ലി. ഭാര്യയുടെ നിറവയര്‍ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് ഇക്കാര്യം അറ്റ്‌ലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

Atlee expecting his first child  Director Atlee and wife Priya announce pregnancy  അച്ഛനാകാന്‍ ഒരുങ്ങി അറ്റ്‌ലി  അറ്റ്‌ലി  അച്ഛനാകുന്നതിലുള്ള സന്തോഷത്തില്‍ അറ്റ്‌ലി  അറ്റ്‌ലി അച്ഛനാകുന്നു  Director Atlee  Atlee
അച്ഛനാകാന്‍ ഒരുങ്ങി അറ്റ്‌ലി
author img

By

Published : Dec 16, 2022, 4:06 PM IST

Atlee expecting his first child: തമിഴ്‌ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ അറ്റ്‌ലി അച്ഛനാകാന്‍ തയ്യാറെടുക്കുന്നു. താനും ഭാര്യ പ്രിയയും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്ന വിവരം അറ്റ്‌ലിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ജീവിതത്തില്‍ അത്‌ഭുതങ്ങള്‍ സംഭവിക്കാന്‍ ചിലപ്പോള്‍ ഒരുപാട് നാളുകള്‍ വേണ്ടിവരുമെന്നും ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷത്തിലൂടെ കടന്നു പോവുകയാണെന്നും അറ്റ്‌ലി പറയുന്നു.

ട്വിറ്ററിലൂടെയാണ് അറ്റ്‌ലി ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. നിറവയറിലുള്ള ഭാര്യ പ്രിയയ്‌ക്കൊപ്പമുള്ള മനോഹര ചിത്രങ്ങളും അറ്റ്‌ലി പങ്കുവച്ചിട്ടുണ്ട്.

'ഞങ്ങളുടെ കുടുംബം വളരുകയാണ്. അതെ, ഞങ്ങള്‍ പ്രഗ്നന്‍റ് ആണ്. ഞങ്ങളുടെ ഈ മനോഹര യാത്രയില്‍ നിങ്ങള്‍ ഏവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ഥനകളും ആവശ്യമുണ്ട്. സ്‌നേഹപൂര്‍വം അറ്റ്‌ലിയും പ്രിയയും'-അറ്റ്‌ലി കുറിച്ചു.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2014 ലായിരുന്നു അറ്റ്‌ലിയും പ്രിയയും വിവാഹിതരായത്. ഏഴ്‌ വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2014 നവംബര്‍ ഒമ്പതിന് ചെന്നൈയില്‍ വച്ച് പ്രൗഡ ഗംഭീരമായായിരുന്നു വിവാഹം. തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമായി അറ്റ്‌ലിയും പ്രിയയും എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യം അറിയിക്കാറുണ്ട്.

ഷാരൂഖ് ഖാന്‍, നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ജവാന്‍' ആണ് അറ്റ്‌ലിയുടെ ഏറ്റവും പുതിയ പ്രോജക്‌ട്. 'ജവാനി'ലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് തമിഴകത്തെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍.

ശങ്കറിന്‍റെ അസോസിയേറ്റായി സിനിമ കരിയര്‍ ആരംഭിച്ച അറ്റ്‌ലി 'രാജാറാണി' എന്ന റൊമാന്‍റിക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി 'തെറി', 'മെര്‍സല്‍', 'ബിഗില്‍' എന്നീ മൂന്ന് സൂപ്പര്‍ഹിറ്റുകളും സമ്മാനിച്ചു. ഇതോടെ തെന്നിന്ത്യയിലെ മികച്ച സംവിധായകന്‍മാരില്‍ ഒരാളായി മാറി അറ്റ്‌ലി.

Also Read: മകളുടെ പേര് പുറത്തുവിട്ട് ആലിയ ഭട്ട്, ആദ്യ ചിത്രവും പങ്കുവച്ച് നടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.