ജനപ്രിയ നായകൻ ദിലീപിന്‍റേതായി (Dileep) ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'വോയ്‌സ് ഓഫ് സത്യനാഥന്‍' (Voice Of Sathyanathan). ചിത്രത്തിലെ ഹിന്ദി ഗാനം റിലീസായി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള 'അപ്‌നെ ഹക് കേ ലിയാ' (Apne Haq Ke Liya) എന്ന ഹിന്ദി ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ജയിലിനകത്തുള്ള ദിലീപിന്‍റെ കഥാപാത്രത്തിന്‍റെ ദൃശ്യങ്ങളാണ് ഗാന രംഗത്തില്‍ കാണാനാവുക. സുശാന്ത് സുധാകരന്‍റെ ഗാന രചനയില്‍ അങ്കിത് മേനോന്‍റെ സംഗീതത്തില്‍ സുശാന്ത് സുധാകരന്‍, സണ്ണി സോണി, ആഷിഷ്, ഹര്‍ഷ്, താനായി ജോഷി എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ 'ഓ പര്‍ദേസി' എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു. ദിലീപും വീണ നന്ദകുമാറുമാണ് ഗാന രംഗത്തിലുള്ളത്. തന്‍റെ ഭാര്യയ്‌ക്കൊപ്പം നഗരം മുഴുവന്‍ ചുറ്റിക്കറങ്ങുന്ന ദിലീപിന്‍റെ കഥാപാത്രമാണ് 'ഓ പര്‍ദേസി' ഗാനത്തിലുള്ളത്.
- " class="align-text-top noRightClick twitterSection" data="">
ജൂലായ് 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. കുടുംബ ചിത്രമായി പ്രദര്‍ശനത്തിനെത്തിയ 'വോയ്‌സ് ഓഫ് സത്യനാഥന്' പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.
കോമഡിയും ത്രില്ലറും ചേര്‍ന്ന ഒരു ഫുള്‍ ഫണ്‍ ഫാമിലി എന്‍റര്‍ടെയ്‌നറായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ദിലീപിനെ കൂടാതെ ജോജു ജോര്‍ജും സുപ്രധാന വേഷത്തില്‍ എത്തുന്നു. അതിഥി താരമായി അനുശ്രീയും പ്രത്യക്ഷപ്പെടുന്നു.
കൂടാതെ ബോളിവുഡ് താരം അനുപം ഖേര്‍, സിദ്ദിഖ്, അലന്‍സിയര്‍ ലോപ്പസ്, ജനാര്‍ദ്ദനന്‍, രമേഷ് പിഷാരടി, ജഗപതി ബാബു, ബെന്നി പി നായരമ്പലം, മകരന്ദ് ദേശ്‌പാണ്ഡെ, ജാഫര്‍ സാദിഖ്, ഫൈസല്‍, സിദ്ദിഖ്, ജോണി ആന്‍റണി, ബോബന്‍ സാമുവല്‍, അംബിക മോഹൻ, ഉണ്ണിരാജ, സ്‌മിനു സിജോ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.
ബാദുഷ സിനിമാസ്, ഗ്രാന്‍ഡ് പൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ദിലീപ്, എന്‍എം ബാദുഷ, രാജന്‍ ചിറയില്‍, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. അങ്കിത് മേനോന്‍ ആണ് സംഗീതം.
ചീഫ് അസോസിയേറ്റ് - സൈലെക്‌സ് എബ്രഹാം, അസോസിയേറ്റ് ഡയറ്‌കടര്‍ - മുബീന്‍ എം റാഫി, കലാസംവിധാനം - എം ബാവ, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - മഞ്ജു ബാദുഷ, നീതു ഷിനോജ് ; കോ പ്രൊഡ്യൂസർ - രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിസ്‌സണ്‍ പൊടുത്താസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ - ഷിജോ ഡൊമനിക്, റോബിന്‍ അഗസ്‌റ്റിന്‍; ഡിജിറ്റൽ മാർക്കറ്റിങ് - മാറ്റിനി ലൈവ്, ഡിസൈൻ - ടെൻ പോയിന്‍റ്, സ്‌റ്റിൽസ് - ശാലു പേയാട്, പിആർഒ - പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.