സിനിമാതാരങ്ങളായ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. തിരുവില്വാമല സ്വദേശി റിയാസിന്‍റെ പരാതിയിന്‍മേലാണ് ഒറ്റപ്പാലം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. 'കൂദാശ' എന്ന സിനിമയുടെ നിര്‍മാണത്തിനായി ഇരുവരും ചേര്‍ന്ന് തന്‍റെ കൈയ്യില്‍ നിന്നും 3.14 കോടി രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.
ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി 2017ല്‍ വിവിധ ഘട്ടങ്ങളിലായാണ് പണം നല്‍കിയത്. 2018ല്‍ സിനിമ റിലീസായ ശേഷം പണവും ലാഭവിഹിതവും ഉള്‍പ്പടെ തിരിച്ചുനല്‍കാമെന്നായിരുന്നു താരദമ്പതികളുടെ വാഗ്‌ദാനം. ഇത് പാലിക്കപ്പെടാതിരുന്നതോടെ റിയാസ് പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് ഒറ്റപ്പാലം പൊലീസിന് കൈമാറി.
ബാബുരാജിനെ കേന്ദ്രകഥാപാത്രമാക്കി ഡിനു തോമസ് സംവിധാനം ചെയ്‌ത ചിത്രമാണ് 'കൂദാശ'. ക്വട്ടേഷന്‍ ഗുണ്ടയായ കല്ലൂക്കാരന്‍ ജോയ് എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ ബാബുരാജിന്‍റേത്.