ETV Bharat / elections

ലോക്സഭാ തെരഞ്ഞെടുപ്പ്; ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു - തെരഞ്ഞെടുപ്പ്

രാജ്യത്ത് ഏറ്റവും വലിയ ഭൂരിപക്ഷം ഗുജറാത്തിൽ വിജയിച്ച സിആർ പാട്ടിലിനാണ്. 6,28,548 വോട്ട്

ഔദ്യോധിക ഫലം പ്രഖ്യാപിച്ചു
author img

By

Published : May 24, 2019, 5:49 PM IST

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങള്‍ ഒഴികെയുള്ള ഫലം തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിപാറ്റ് രസീതുകളും ഇവിഎമ്മിലെ വോട്ടും തമ്മിൽ ഒരിടത്തും വ്യത്യാസം കണ്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. രാജ്യത്ത് ഏറ്റവും വലിയ ഭൂരിപക്ഷം ഗുജറാത്തിൽ വിജയിച്ച സിആർ പാട്ടിലിനാണ്. 6,28,548 വോട്ട്. രണ്ടാം സ്ഥാനത്ത് അമിത് ഷാ 5, 55,843. 15 സ്ഥാനാർഥികള്‍ അഞ്ച് ലക്ഷത്തിലധികം ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 181 വോട്ടുകൾക്ക് വിജയിച്ച ബിഎസ്പി സ്ഥാനാർഥി ഭോലാനാഥിനാണ്. തെലങ്കാനയിൽ കോൺഗ്രസിനെ മറികടന്ന് ബിജെപി പ്രധാന പ്രതിപക്ഷമായി മാറുകയും ചെയ്തു. സിക്കിമിൽ പവൻ കുമാർ ചാമ്ലിലിങ് എസ്ടിഎഫിനെക്കാൾ രണ്ടു സീറ്റുകൾ കൂടുതൽ നേടി സിക്കിം ക്രാന്തികാരി മോർച്ച അധികാരത്തിലേക്ക് വന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അവസാന കണക്ക് പുറത്ത് വരുമ്പോള്‍ വോട്ടു വിഹിതത്തിൽ വൻ നേട്ടമാണ് ബിജെപിക്ക്. 303 സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസിന് 52 സീറ്റുകളും.

പശ്ചിമബംഗാളിൽ കൊല്ക്കത്തയിൽ ഈശ്വര ചന്ദ്ര വിദ്യാസാഗറിൻറെ പ്രതിമ തകർത്ത അക്രമത്തിനു ശേഷം നടന്ന അവസാന ഘട്ട വോട്ടെടുപ്പിലെ എല്ലാ സീറ്റിലും ബിജെപി തോറ്റു. 22 സീറ്റ് നേടിയ തൃണമൂൽ അവസാന ഘട്ടത്തിലെ ഒമ്പത് സീറ്റുകൾ നിർണ്ണായകമായി മാറി. 55,000 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ വിജയിച്ച സ്മൃതി ഇറാനിയുടെ വിജയം ഇന്നു പുലർച്ചെയോടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാല്പതു ശതമാനത്തിലധികം വോട്ട് ബിജെപി നേടിയപ്പോൾ എൻഡിഎയുടേത് നാല്പത്തിയഞ്ച് ശതമാനത്തിലെത്തി. ഉത്തർപ്രദേശിലുൾപ്പടെ പതിമൂന്ന് സംസ്ഥാനങ്ങളിൽ 50 ശതമാനത്തിലധികം വോട്ടു നേടിയാണ് എൻഡിഎ ആധികാരിക വിജയം സ്വന്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.