കോഴിക്കോട്: നിയമസഭ സ്ഥാനാർഥി നിർണയം ചർച്ചചെയ്യുന്നതിനിടെ കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലത്തിൽ മത്സരിക്കാനാണ് കൂടുതൽ ഇഷ്ടമെന്ന് പ്രഖ്യാപിച്ച് നടൻ ധർമജൻ. മത്സരിക്കുന്നത് താര ബാഹുല്യത്തിന്‍റെ പിൻബലത്തിലല്ല.മറിച്ച് ജനങ്ങൾ അംഗീകരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നത് കൊണ്ടാണെന്ന് ധർമജൻ ബാലുശേരിയിൽ പറഞ്ഞു. കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച പരിപാടിക്ക് എത്തിയതായിരുന്നു ധർമജൻ.
ബാലുശേരി മണ്ഡലത്തിൽ കോൺഗ്രസ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പരിഗണിക്കുന്നത് ജനകീയ പിന്തുണയുളളവരെയാണ്. സംവരണ മണ്ഡലമായതിനാൻ നിലവിൽ നറുക്ക് വീഴാൻ സാധ്യത നടനായ ധർമ്മജനാകുമെന്നാണ് പ്രദേശിക കോൺഗ്രസ് നേതൃത്വം പറയുന്നത്. ഈ സൂചനയ്ക്ക് ശക്തി പകരുന്നതാണ് ധർമജന്‍റെ പ്രവർത്തനവും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് കോൺഗ്രസ് പാർട്ടി വേദികളിൽ ധർമ്മജൻ സജീവമാകുന്നത്.