ETV Bharat / crime

കുട്ടികളുമായി പിതാവ് നദിയില്‍ ചാടിയ സംഭവം: കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, പിതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു - കുട്ടികളുമായി പിതാവ് നദിയില്‍ ചാടിയ സംഭവം കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

രണ്ടും നാലും വയസുള്ള കുട്ടികളാണ് മരിച്ചത്. പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്

Man jumps into Narmada river with his childs  man jumped into the Narmada river in Madhya Pradeshs Sehore district  Family disputes leads suicide  കുട്ടികളുമായി പിതാവ് നര്‍മ്മദ നദിയില്‍ ചാടിയ സംഭവം  കുട്ടികളുമായി പിതാവ് നദിയില്‍ ചാടിയ സംഭവം കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി  മധ്യപ്രദേശില്‍ നര്‍മ്മദ നദിയില്‍ നിന്നും കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കുട്ടികളുമായി പിതാവ് നദിയില്‍ ചാടിയ സംഭവം : കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, പിതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു
author img

By

Published : Jun 5, 2022, 7:40 AM IST

സെഹോർ (മധ്യപ്രദേശ്): കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് കുട്ടികളുമായി നദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കുട്ടികള്‍ മരിച്ചു. മധ്യപ്രദേശിലെ സെഹോർ സ്വദേശിയായ രാജേഷ് അഹിർവാറിന്‍റെ മകന്‍ സാര്‍ത്തിക് (2), മകള്‍ ഓംവതി (4) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മൃതദേഹം ശനിയാഴ്ച രാവിലെ കണ്ടെത്തി.

പരിക്കേറ്റ രാജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് രാജേഷും ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനെ തുടര്‍ന്ന് അയാള്‍ ഭാര്യയെ മര്‍ദിച്ചു.

മര്‍ദനത്തില്‍ പരിക്കേറ്റ രാജേഷിന്‍റെ ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് വീണ്ടും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. പ്രകോപിതനായ രാജേഷ് ആ്ശുപത്രിയില്‍ നിന്നും കുട്ടികളേയും കൂട്ടി നര്‍മ്മദ നദിക്കരയിലേക്ക് പോകുകയായിരുന്നു. കുട്ടികളുമായി ഇയാള്‍ നദിയില്‍ ചാടുന്നത് കണ്ട പ്രദേശവാസികള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല.

നെഞ്ചിന് പരിക്കേറ്റ രാജേഷ് നർമ്മദാപുരം ജില്ലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പരിക്ക് ഭേദമായാലുടന്‍ രാജേഷിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഇൻസ്‌പെക്‌ടർ വികാസ് ഖിച്ചി പറഞ്ഞു.

Also Read ഭാര്യയെ ആശുപത്രിയിൽ കയറി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ് ; രക്ഷിക്കാൻ കൂട്ടാക്കാതെ ജീവനക്കാർ

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.