ETV Bharat / crime

തമിഴ്‌നാട്ടില്‍ ടിപ്പര്‍ ലോറി മോഷണം; ഒരാള്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ലോറി മോഷ്‌ടിച്ച് കേരളത്തിലെത്തിച്ചയാളെ കോട്ടയം പൊലീസ് അറസ്റ്റ് ചെയ്‌തു.

തമിഴ്‌നാട്ടില്‍ നിന്ന് ടിപ്പര്‍ ലോറി മോഷണം  തമിഴ്‌നാട്ടിലെ കന്യാകുമാരി  കോട്ടയം പൊലീസ്  Man arrested in lorry theft case in kottayam  kottayam news updates  latest news in kottayam  kerala news updates  latest news in kerala  Tipper lorry theft from Tamil Nadu  amil Nadu Tipper lorry theft case
മോഷണക്കേസില്‍ അറസ്റ്റിലായ ഷീജിത്ത് (കുഞ്ഞാലി)
author img

By

Published : Dec 8, 2022, 10:42 PM IST

കോട്ടയം: തമിഴ്‌നാട്ടില്‍ നിന്ന് മോഷ്‌ടിച്ച ലോറിയുമായി ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ ഷീജിത്തിനെയാണ് (കുഞ്ഞാലി) പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇന്ന് രാവിലെയാണ് സംഭവം. കന്യാകുമാരിയില്‍ റയില്‍വേ കോണ്‍ട്രാക്‌ട്‌ ജോലികള്‍ക്ക് ഉപയോഗിച്ചിരുന്ന ലോറിയാണ് ഇയാള്‍ മോഷ്‌ടിച്ചത്.

കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണിത്. ജോലിക്കാര്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് ഇയാള്‍ ലോറി മോഷ്‌ടിച്ച് കടന്ന് കളഞ്ഞു. തുടര്‍ന്ന് കേരള അതിര്‍ത്തി കടന്ന് കോട്ടയം മണിമലയിലെത്തിയപ്പോള്‍ ലോറിയിലെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് വഴിയരികില്‍ നിര്‍ത്തിയിട്ടു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ലോറി മോഷ്‌ടിച്ച് കടത്തിയതാണെന്ന് മനസിലായത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മണിമല സ്റ്റേഷൻ എസ്.ഐ വിജയകുമാർ, സി.പി.ഓമാരായ പ്രശാന്ത്, ജസ്റ്റിൻ, അനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.