ETV Bharat / crime

പതിനഞ്ചുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാൾ പിടിയിൽ - kerala latest news

വയലിൽ വെള്ളമെടുക്കാൻ പോയ പെൺകുട്ടിയെ തടഞ്ഞുനിർത്തി ഇഷ്‌ടമാണെന്ന് പറഞ്ഞു കൊണ്ട് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ആറന്മുള പൊലീസ് പിടികൂടി.

man arrested for attempted sexually assault girl  ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാൾ പിടിയിൽ  പത്തനംതിട്ടയിൽ ലൈംഗിക അതിക്രമം  പതിനഞ്ചുകാരിക്കെതിരെ ലൈംഗിക അതിക്രമം  കേരള വാർത്തകൾ  പത്തനംതിട്ട വാർത്തകൾ  pathanamthitta latest news  kerala crime news  kerala latest news  sexually assaulting attempt at pathanamthitta
പതിനഞ്ചുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാൾ പിടിയിൽ
author img

By

Published : Aug 29, 2022, 10:36 AM IST

പത്തനംതിട്ട: വീടിന് സമീപത്തെ വയലിൽ നിന്നും വെള്ളമെടുത്ത് തിരികെ വരികയായിരുന്ന പതിനഞ്ചുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗിക അതിക്രമത്തിന് മുതിർന്ന യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആറന്മുള മല്ലപ്പുഴശ്ശേരി സ്വദേശി അനിൽ (35) ആണ് ആറന്മുള പൊലീസിന്‍റെ പിടിയിലായത്. ശനിയാഴ്‌ച വൈകിട്ട് 4 മണിക്ക് ശേഷമാണ് സംഭവം നടന്നത്.

പെൺകുട്ടി വീടിന് അടുത്തുള്ള വയലിൽ വെള്ളമെടുക്കാൻ പോകുമ്പോൾ പ്രതി പെൺകുട്ടിയെ പിന്തുടർന്നു. വെള്ളം ശേഖരിച്ച് പെൺകുട്ടി തിരിച്ചുവരുമ്പോൾ തടയുകയായിരുന്നു. വഴിയിൽ വച്ച് ഇഷ്‌ടമാണെന്ന് പറഞ്ഞു കൊണ്ട് ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഭയന്നുപോയ പെൺകുട്ടി ബഹളം വച്ചു.

പ്രതി കുളത്തിൽ കുളിക്കാനെത്തിയ സ്ത്രീകളെയും ശല്യം ചെയ്‌തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പെൺകുട്ടിയുടെ വീട്ടിലെത്തിയ വനിത പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. എസ് ഐ രാകേഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതി സ്ഥലം വിട്ടതായി വ്യക്തമായി. ആറന്മുള പൊലീസ് ഇൻസ്‌പെക്‌ടർ സി കെ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘം, പ്രതി പത്തനംതിട്ടയിലുണ്ടെന്നറിഞ്ഞ് കണ്ണങ്കരയിലെ ബാറിന് മുന്നിൽ നിന്നും ഞായറാഴ്‌ച രാവിലെ പ്രതിയെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.