കോഴിക്കോട്: പരസ്യചിത്ര മോഡലും നടിയുമായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്വദേശിനി ഷഹനയെ(22) ആണ് കോഴിക്കോട് പറമ്പിൽ ബസാറിനു സമീപം കടയുടെ മുകളിലെ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം. ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തില്‍ ഭർത്താവ് കോഴിക്കോട് ചെറുകുളം സ്വദേശി സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. ഷഹനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.