തിരുവനന്തപുരം: ധനകാര്യ സ്ഥാപന ഉടമയെ ആക്രമിച്ച് പണവും സ്വർണവും കവർന്നു. ഉച്ചക്കട വട്ടവിള സുകൃതം ധനകാര്യ സ്ഥാപന ഉടമ പത്മകുമാറാണ് ആക്രമണത്തിന് ഇരയായത്. പത്മകുമാറിന്‍റെ കൈവശമുണ്ടായിരുന്ന 4 ലക്ഷം രൂപയും 20 പവന്‍ സ്വര്‍ണാഭരണവും മൊബൈല്‍ ഫോണും മറ്റ് രേഖകളുമാണ് കവര്‍ന്നത്.
ബുധനാഴ്‌ച രാത്രി എട്ടരയോടെയാണ് സംഭവം. സ്ഥാപനം അടച്ച് വീട്ടിലേക്ക് നടന്ന് പോകുമ്പോഴാണ് ബൈക്കിലെത്തിയ സംഘം പത്മകുമാറിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയത്. സ്ഥാപനത്തിലെ ഇടപാടുകാരുടെ സ്വര്‍ണവും പണവുമാണ് സംഘം കവര്‍ന്നത്.
സ്ഥാപനം അടക്കാന്‍ സമയത്ത് കാറിലെത്തിയ സംഘം തന്നെ നിരീക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെന്ന് പത്മകുമാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വിഴിഞ്ഞം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.
also read: വിദ്യാര്‍ഥിനിയെ ആക്രമിച്ച് ആഭരണം കവര്‍ന്നു