ETV Bharat / city

ഹൈടെക്കായി ഗതാഗത വകുപ്പ്; തടഞ്ഞുനിര്‍ത്തിയുള്ള വാഹന പരിശോധന ഇനിയില്ല - artificial intelligence

ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചുള്ള പരിശോധനയില്‍ ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിച്ചിട്ടുണ്ടോ എന്നിവയെല്ലാം അറിയാം

എ.കെ.ശശീന്ദ്രന്‍
author img

By

Published : Nov 2, 2019, 3:20 PM IST

തൃശൂര്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തേടെ സംസ്ഥാനത്തെ വാഹന പരിശോധന ഹൈടെക്കകാന്‍ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ്. ഇനി വഴിയില്‍ തടഞ്ഞുനിര്‍ത്തിയുള്ള വാഹന പരിശോധന ഉണ്ടാകില്ലെന്ന് ഗതാഗതാ വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാദമിയിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പുതിയ ബാച്ചിന്‍റെ പാസിങ് ഔട്ട് പരേഡിൽ കേഡറ്റുകളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചുള്ള പരിശോധനയില്‍ ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിച്ചിട്ടുണ്ടോ എന്നതടക്കം അറിയാന്‍ കഴിയും ഇതിന് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കേണ്ടതില്ലതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാം. വാഹന പരിശോധന കൂടുതല്‍ പൊതുജന സൗഹാര്‍ദമാക്കുകയാണ് ഉദേശം. പുതുക്കിയ മോട്ടര്‍വാഹന നിയമപ്രകാരം പൊതുവാഹനങ്ങളില്‍ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കർ ഡിവൈസ് ആൻഡ് പാനിക് ബട്ടൺ സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാർക്കും പൊതുജനങ്ങൾക്കും പാനിക് ബട്ടൺ സംവിധാനം ഉപയോഗിച്ച് ആംബുലൻസ്, ഫയർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ദുരന്ത നിവാരണ സേന തുടങ്ങി വിവിധ സർക്കാർ സംവിധാനങ്ങളിലേക്ക് ഒരേസമയം മുന്നറിയിപ്പ് നൽകാൻ കഴിയും. ഇതര സർക്കാർ വകുപ്പുകൾക്ക് വാഹനങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കാനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.

85 അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരാണ് ശനിയാഴ്ച തൃശൂരില്‍ പരിശീലനം പൂർത്തിയാക്കി പാസിങ് ഔട്ട് പരേഡിൽ അണിനിരന്നത്. പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ. ശ്രീലേഖ, ഡി.ഐ.ജി അനൂപ് കുരുവിള ജോൺ തുടങ്ങിയവരും പങ്കെടുത്തു. മികച്ച കേഡറ്റുകൾക്ക് മന്ത്രി ഉപഹാരം നൽകി.

Intro:സംസ്ഥാനത്ത് വാഹന പരിശോധനയ്ക്കായി അത്യാധുനിക മാർഗങ്ങൾ അവലംബിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. തൃശൂർ രാമവർമ്മപുരം പോലീസ് അക്കാദമിയിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പുതിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി....Body:സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള വാഹന പരിശോധന വഴി ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ഇവ ധരിച്ചിട്ടുണ്ടോ എന്നതടക്കം അറിയാൻ കഴിയും. ഇതിന് വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കേണ്ടി വരുന്നില്ലെന്നതിനാൽ ഗതാഗത തടസ്സം ഒഴിവാക്കാം. പൊതുജനത്തിന് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ വാഹന പരിശോധന നടത്താനുമാവും.
പുതിയ മോട്ടോർ വാഹന നിയമപ്രകാരം നിരത്തുകളിൽ ഓടുന്ന എല്ലാ പൊതുസേവന വാഹനങ്ങളിലും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കർ ഡിവൈസ് ആൻഡ് പാനിക് ബട്ടൺ സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. ഇത് സംസ്ഥാനത്ത് പ്രവർത്തന സജ്ജമായിവരുന്നു. യാത്രക്കാർക്കും പൊതുജനങ്ങൾക്കും പാനിക് ബട്ടൺ സംവിധാനം ഉപയോഗിച്ച് ആംബുലൻസ്, ഫയർ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, ദുരന്ത നിവാരണ സേന തുടങ്ങി വിവിധ സർക്കാർ സംവിധാനങ്ങളിലേക്ക് ഒരേസമയം മുന്നറിയിപ്പ് നൽകാൻ കഴിയും. സർക്കാറിന്റെ വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ച സഹായ സേവനങ്ങൾ അടിയന്തിര ഘട്ടങ്ങളിൽ താമസംവിനാ എത്തിക്കാൻ ഇതുവഴി കഴിയും. ഇതര സർക്കാർ വകുപ്പുകൾക്ക് വാഹനങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കാനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.തൃശൂർ രാമവർമ്മപുരം പോലീസ് അക്കാദമിയിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പുതിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി....

ബൈറ്റ് എ കെ ശശീന്ദ്രൻ
(ഗതാഗത വകുപ്പ് മന്ത്രി)

Conclusion:85 അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരാണ് ശനിയാഴ്ച തൃശ്ശൂരില്‍ പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡിൽ അണിനിരന്നത്. പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ ട്രാൻസ്‌പോർട്ട് കമീഷണർ ആർ. ശ്രീലേഖ, ഡിഐജി ട്രെയിനിംഗ് അനൂപ് കുരുവിള ജോൺ തുടങ്ങിയവരും പങ്കെടുത്തു. മികച്ച കേഡറ്റുകൾക്ക് മന്ത്രി ഉപഹാരം നൽകി.

ഇ ടിവി ഭാരത്
തൃശ്ശൂർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.