തിരുവനന്തപുരം : തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ അജ്ഞാതര്‍ അടിച്ചു തകർത്തു. പേ ആൻഡ് പാർക്കിങ്ങിലെ 19 വാഹനങ്ങളുടെ ഗ്ലാസുകളാണ് തകർത്തത്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്‌ച രാത്രിയാണ് അക്രമം നടന്നത്. കാറുകളിൽ മോഷണം നടന്നോയെന്ന് പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലത്തെ സിസിടിവി പ്രവർത്തനരഹിതമാണ്.
Also read: ബൈക്കിലെത്തി മാല മോഷണം; രണ്ടു പേർ അറസ്റ്റിൽ
എന്നാല്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ആർപിഎഫിന്‍റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ കല്ലുകൊണ്ട് വാഹനം തല്ലിപ്പൊളിക്കുന്നയാളുടെ ചിത്രം വ്യക്തമല്ല.
വാഹന ഉടമകൾക്ക് ഉണ്ടായ നഷ്‌ടത്തിന്‍റെ പൂർണ ഉത്തരവാദിത്തം പേ ആൻഡ് പാർക്കിങ് കരാറുകാര്‍ വഹിക്കണമെന്നാണ് പൊലീസ് നിലപാട്.
ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്‌ചയാണെന്ന് വാഹന ഉടമകളും പറഞ്ഞു.