ETV Bharat / city

സംസ്ഥാനതല പട്ടയമേള സെപ്റ്റംബർ 14ന്; വിതരണം ചെയ്യുന്നത് 13,500 പട്ടയങ്ങള്‍

റവന്യൂ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ സെപ്റ്റംബർ അവസാനവാരം മുതൽ ഫയൽ അദാലത്ത് നടത്തുമെന്ന് റവന്യു മന്ത്രി.

author img

By

Published : Sep 8, 2021, 9:12 PM IST

Updated : Sep 8, 2021, 10:55 PM IST

പട്ടയമേള  പട്ടയമേള വാര്‍ത്ത  പട്ടയമേള സെപ്റ്റംബര്‍ 14 വാര്‍ത്ത  പട്ടയമേള സംസ്ഥാനതല ഉദ്ഘാടനം വാര്‍ത്ത  നൂറ് ദിന കർമ്മ പദ്ധതി വാര്‍ത്ത  റവന്യൂ മന്ത്രി വാര്‍ത്ത  കെ രാജന്‍ വാര്‍ത്ത  പട്ടയമേള ഉദ്‌ഘാടനം വാര്‍ത്ത  റവന്യൂ വകുപ്പ് വാര്‍ത്ത  pattayamela news  pattayamela september 14 news  title deeds news  state pattayamela news  k rajan news  revenue minister news
സംസ്ഥാനതല പട്ടയമേള സെപ്റ്റംബർ 14ന്; വിതരണം ചെയ്യുന്നത് 13,500 പട്ടയങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി 13,500 പട്ടയങ്ങൾ വിതരണം ചെയ്യുകയെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. തൃശൂരിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും. അതേസമയം തന്നെ താലൂക്ക് ജില്ല കേന്ദ്രങ്ങളിലും പട്ടയമേളകൾ നടക്കും.

ഇനിയെല്ലാം ഡിജിറ്റല്‍

നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പിലെ ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്‌ച മുഖ്യമന്ത്രി നിർവഹിക്കും. ഭൂനികുതി എടുക്കുന്നതിനുള്ള മൊബൈൽ ആപ്പ്, എഫ്എംബി സ്കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, തണ്ടപ്പേർ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ, ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ മൊഡ്യൂൾ തുടങ്ങി ഏഴ് സേവനങ്ങളാണ് ഡിജിറ്റലാക്കുന്നത്.

റവന്യൂമന്ത്രി കെ രാജൻ മാധ്യമങ്ങളെ കാണുന്നു

റവന്യൂ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ സെപ്റ്റംബർ അവസാനവാരം മുതൽ ഫയൽ അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. പതിവിന് വിപരീതമായി ഇത്തവണ സെക്രട്ടേറിയറ്റ് തലത്തിൽ തുടങ്ങി വില്ലേജ് തലത്തിലേക്കാണ് ഫയൽ തീർപ്പാക്കൽ.

Also read: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ പട്ടയമേള 14 ന് ; ഇടുക്കിയ്ക്ക് അവഗണനയെന്ന് ആക്ഷേപം

Last Updated : Sep 8, 2021, 10:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.