തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെൻ്റ് നാളെ (29-07-2022) ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസിദ്ധീകരിക്കും. ജൂലൈ 31 വൈകിട്ട് 5 മണി വരെ ട്രയൽ അലോട്മെൻ്റ് പരിശോധിക്കാം. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാകും.
അലോട്മെന്‍റില്‍ തിരുത്തലുകൾ ആവശ്യമാണെങ്കിൽ മാറ്റങ്ങൾ വരുത്തി ജൂലൈ 31 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം. തെറ്റായ വിവരം നൽകി ലഭിക്കുന്ന അലോട്മെൻറ് റദ്ദാക്കപ്പെടും.
അലോട്മെൻ്റ് ഫലം പരിശോധിക്കുന്നതിനും അപേക്ഷയിൽ തിരുത്തലുകൾ നടത്തുന്നതിനും വേണ്ട സഹായങ്ങൾ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്‌ഡഡ് ഹൈസ്‌കൂള്‍, ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും ഹെൽപ് ഡെസ്‌കുകളിൽ ലഭ്യമാണ്.