തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകളില്‍ പിജി ഡോക്‌ടര്‍മാർ തിങ്കളാഴ്‌ച മുതല്‍ സമരം ശക്തമാക്കുന്നു. പിജി ഡോക്‌ടര്‍മാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും തിങ്കളാഴ്‌ച സൂചന സമരം നടത്തും. അത്യാഹിത വിഭാഗം മുടക്കിയുള്ള പിജി ഡോക്‌ടര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
പിജി ഡോക്‌ടര്‍മാർക്ക് പിന്തുണയുമായി ഹൗസ് സര്‍ജന്‍മാര്‍ കൂടി സമരത്തിന് ഇറങ്ങുന്നതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നുറപ്പാണ്. സൂചന സമരം നടത്താനാണ് ഹൗസ് സര്‍ജന്‍മാരുടെ തീരുമാനം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവ ബഹിഷ്‌കരിക്കും.
മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരും തിങ്കളാഴ്‌ച മുതല്‍ പണിമുടക്കിലേക്ക് നീങ്ങുകയാണ്. ഒ.പി, ഐ.പി എന്നിവയും ബഹിഷ്‌കരിക്കും. ശമ്പള പരിഷ്‌കരണത്തിലെ അപാതക ചൂണ്ടിക്കാട്ടി കെജിഎംഒഎയും സമരത്തിലാണ്.
അതേസമയം, സമരം അവസാനിപ്പിച്ചാലേ ചര്‍ച്ചക്ക് തയ്യാറുള്ളൂവെന്ന നിലപാടിലാണ് സര്‍ക്കാര്‍. നേരത്തെ രണ്ട് തവണ ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ അംഗീകരിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഇപ്പോല്‍ തന്നെ നേരത്തെ നിശ്ചയിച്ച അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ പലതും മാറ്റിവച്ചു. ഡോക്‌ടര്‍മാരുടെ സമരം ഇനിയും നീണ്ടാല്‍ മെഡിക്കല്‍ കോളജുകള്‍ സ്‌തംഭവനാവസ്ഥയിലേക്ക് നീങ്ങും.
Also read: 'എല്ലാത്തിനും പരിധിയുണ്ട്, ഏറ്റുമുട്ടാൻ ഞാനില്ല': നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍