തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ മന്ത്രിമാർ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. അന്വേഷണത്തിൽ മന്ത്രിമാർ തീർപ്പ് കൽപ്പിക്കാനാണെങ്കിൽ എന്തിനാണ് വേറെ അന്വേഷണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. തീ വയ്പ്പ് മായ്ച്ച് കളഞ്ഞ് സർക്കാരിന്‍റെ മുഖം രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. എല്ലാത്തിനും സര്‍ക്കാരിന്‍റെ ഒത്താശയുണ്ടെന്നും ആരെയും കയറ്റില്ലെന്ന് പറയാൻ സെക്രട്ടേറിയറ്റ് ഇ.പി ജയരാജന്‍റെ കുടുംബ സ്വത്താണോയെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു. തീപിടിത്തത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിലെ തീപിടിത്തം സര്‍ക്കാരിന്‍റെ ഒത്താശയോടെയെന്ന് കെ.സുരേന്ദ്രന്‍ - സെക്രട്ടേറിയറ്റ് തീപിടിത്തം
തീ വയ്പ്പ് മായ്ച്ച് കളഞ്ഞ് സർക്കാരിന്‍റെ മുഖം രക്ഷിക്കാനാണ് ശ്രമം നടക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു