ETV Bharat / city

മുല്ലപ്പള്ളി രാമചന്ദ്രന്‍ മാപ്പ് പറയണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത നിലപാടാണ് മുല്ലപ്പള്ളിയുടേത്. ഇത് തെറ്റാണ് എന്ന് പറയാൻ മറ്റ് നേതാക്കളും കോൺഗ്രസ് പാർട്ടിയും തയ്യറാകാത്തത് ദുരൂഹമാണെന്നും കൊടിയേരി

Kodiyeri Balakrshnan  Mullappalli Ramachandran  NIpa  coid  മുല്ലപ്പള്ളി  കോടിയേരി  മുല്ലപ്പള്ളി രാമചന്ദ്രന്‍  കോടിയേരി ബാലകൃഷണന്‍  തിരുവനന്തപുരം
മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് കോടിയേരി
author img

By

Published : Jun 20, 2020, 9:54 PM IST

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരായ പരാമർശം പിൻവലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാപ്പ് പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത നിലപാടാണ് മുല്ലപ്പള്ളിയുടേത്. ഇത് തെറ്റാണ് എന്ന് പറയാൻ മറ്റ് നേതാക്കളും കോൺഗ്രസ് പാർട്ടിയും തയ്യറാകാത്തത് ദുരൂഹമാണ്. രോഗ പ്രതിരോധത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കണ്ടതാണ് കോൺഗ്രസ് നേതാക്കളെ വിറളി പിടിപ്പിരിക്കുന്നത്. ഇത്തരം നേതാക്കളെ സമൂഹം തിരസ്കരിക്കും. കോൺഗ്രസ് നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.