ETV Bharat / city

മൂന്ന് ജീവനുകൾക്ക് വീടൊരുങ്ങും, ആ വാർത്തയാണ് എല്ലാം; ഇടിവി ഭാരത് ബിഗ് ഇംപാക്‌ട് - അനാഥരായ കുട്ടികള്‍ക്ക് സഹായം

ജൂൺ 29നാണ് സുധയുടെയും രണ്ട് ചെറുമക്കളുടെയും ജീവിതദു:ഖങ്ങളുടെ കഥ ഇടിവി ഭാരത് പുറത്തുവിട്ടത്. പിന്നാലെ നിരവധി പേർ സഹായവുമായെത്തി. ഒടുവില്‍ വീട് വച്ച് നല്‍കാമെന്ന ഉറപ്പുമായി ജനപ്രതിനിധികളും എത്തിയിരിക്കുകയാണ്.

etv Bharath impact  homeless people  orphan siblings  പുഞ്ചക്കര സുധ  തിരുവനന്തപുരം വാർത്തകള്‍  ഇടിവി ഭാരത് ഇംപാക്‌ട്  അനാഥരായ കുട്ടികള്‍ക്ക് സഹായം
ഇടിവി ഭാരത് ബിഗ് ഇംപാക്‌ട്
author img

By

Published : Jul 5, 2021, 4:44 PM IST

Updated : Jul 5, 2021, 10:10 PM IST

തിരുവനന്തപുരം: ഒരു വാർത്ത മാറ്റിമറിച്ച ജീവിതത്തിലേക്ക് കൂടുതല്‍ സഹായങ്ങളെത്തുകയാണ്. അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയിട്ടും തന്‍റെ ചെറുമക്കളെ മക്കളെ പോലെ കണ്ട് പോറ്റിവളർത്തുന്ന തിരുവനന്തപുരം പുഞ്ചക്കര സ്വദേശി സുധയ്‌ക്ക് ഇനി തന്‍റെ കുഞ്ഞുങ്ങള്‍ക്ക് ഒരു വീടിന്‍റെ സംരക്ഷണം നല്‍കാം.

വാർത്ത ശ്രദ്ധയിൽപ്പെട്ട വാർഡ് കൗൺസിലർ ഡി. ശിവൻകുട്ടി സുധയ്ക്കും ചെറുമക്കളായ അഭിജിത്തിനും അമൃതയ്ക്കും വീട് വച്ചു നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ഭൂമിയില്ലെന്നതായിരുന്നു ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടാൻ തടസമായി നിന്നത്. എന്നാൽ ഭൂമി കണ്ടെത്തി ലൈഫ് മിഷൻ വഴി വീട് വച്ച് നൽകുമെന്ന് കൗണ്‍സിലർ അറിയിച്ചു.

മൂന്ന് ജീവനുകൾക്ക് വീടൊരുങ്ങും, ആ വാർത്തയാണ് എല്ലാം; ഇടിവി ഭാരത് ബിഗ് ഇംപാക്‌ട്

ഇതിന് ജനകീയ കൂട്ടായ്‌മയുടെ പിന്തുണയുമുണ്ടാകും. ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് നേമം മണ്ഡലത്തിലെ എംഎൽഎയും വിദ്യാഭ്യാസ മന്ത്രിയുമായ ശിവൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Read More: ഒരു പാട് പട്ടിണി കിടന്നു, ഇനി പഠിക്കണം.. ജീവിക്കണം.. മൂന്ന് ജീവനുകൾക്ക് പറയാനുള്ളത്

ജൂൺ 29നാണ് അതിജീവനം തേടിയുള്ള മൂന്ന് ജീവനുകളുടെ നെട്ടോട്ടത്തിന്‍റെ കഥ ഇടിവി ഭാരത് പുറത്തുവിട്ടത്. അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയിട്ടും തന്‍റെ ചെറുമക്കളെ പ്രാണനെ പോലെ കൊണ്ടു നടക്കുന്ന സുധയുടെയും, അമ്മൂമ്മയെ അമ്മയായി കണ്ട് സ്നേഹിക്കുന്ന അഭിജിത്തിന്‍റെയും അമൃതയുടെയും കഥ ഉള്ളുലയ്ക്കുന്നതായിരുന്നു.

മത്സ്യത്തൊഴിലാളിയായ സുധ ഏറെ കഷ്‌ടപ്പെട്ടാണ് മക്കളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്തിയിരുന്നത്.

വാർത്ത പുറത്ത് വന്നതിന് പിന്നാലെ സഹായപ്രവാഹമായിരുന്നു. കുട്ടികൾക്ക് പഠിക്കാൻ പുസ്തകങ്ങളും ധരിക്കാൻ വസ്ത്രങ്ങളും നിരവധി പേർ എത്തിച്ചു നൽകി. ഓണ്‍ലൈൻ പഠനത്തിനായി മൊബൈൽ ഫോണും കൗണ്‍സിലർ നൽകി.

also read: മനുഷ്യത്വം മരവിച്ചിട്ടില്ല, ഇടിവി വാർത്തയ്ക്ക് പിന്നാലെ ഈ അമ്മയ്ക്കും മക്കൾക്കും സഹായം

മൂന്നുപേരേയും ഏറ്റെടുക്കാമെന്നും വീട് വച്ച് നൽകാമെന്നും പറഞ്ഞുള്ള വിളികൾ എറണാകുളത്തും കണ്ണൂരില്‍ നിന്നുമെത്തിയെങ്കിലും ജനിച്ചുവളർന്ന നാടുവിട്ടു പോകാൻ മനസ് വരാത്ത സുധ സ്നേഹത്തോടെ അത് നിരസിക്കുകയായിരുന്നു.

എല്ലാ ദുരിതങ്ങള്‍ക്കുമൊടുവില്‍ സ്വന്തം നാട്ടില്‍ വീടെന്ന സ്വപ്‌നം യാഥാർഥ്യമാകാൻ പോകുന്നതിന്‍റെ സന്തോഷത്തിലാണ് സുധയും അഭിജിത്തും അമൃതയും.

Last Updated : Jul 5, 2021, 10:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.