തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ അപര്യാപ്‌തമെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അസംഘടിത തൊഴിൽ മേഖലയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് വേണമെന്നും നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിൽ കെ.കെ ശൈലജ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ സഹായമെല്ലാം ചെയ്യുമ്പോഴും ഇനിയും അവരെ സഹായിക്കേണ്ടതുണ്ടെന്നാണ് സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്. ഇതിൽ പരമ്പരാഗത ചെറുകിട തൊഴിൽ മേഖല വലിയ പ്രതിസന്ധിയിലാണ്. രണ്ടു ലക്ഷത്തോളം തൊഴിലാളികളാണ് ഈ മേഖലയിൽ ഉള്ളത്.
ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പടെ വലിയ പ്രതിസന്ധിയിലാണ്. ഈ കാര്യത്തിൽ അടിയന്തര ശ്രദ്ധ പതിയണമെന്നും കെ.കെ ശൈലജ ആവശ്യപ്പെട്ടു. അതേസമയം, സർക്കാർ ചെയ്‌ത സഹായങ്ങൾ വിശദീകരിച്ച വ്യവസായ മന്ത്രി പി രാജീവ് നിർദേശങ്ങൾ പരിശോധിക്കുമെന്നും അറിയിച്ചു.
Also read: ചെറുകിട സംരംഭകര്‍ക്ക് കൈത്താങ്ങ്: വായ്‌പ ഇളവുകൾ പ്രഖ്യാപിച്ചു