ETV Bharat / city

ഈ മാസം അവസാനിക്കുന്ന വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി - vehicle documents

കൊവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘിപ്പിച്ചത് 1989-ലെ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരമുള്ള വാഹന രേഖകളുടെ കാലാവധി

ഗതാഗത മന്ത്രി  ആന്‍റണി രാജു  വാഹന രേഖകളുടെ കാലാവധി  കൊവിഡ്  നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്‍റർ  സാരഥി  ഡ്രൈവിങ് ലൈസന്‍സ്  vehicle documents  Extended the validity of vehicle documents
ഈ മാസം അവസാനിക്കുന്ന വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി
author img

By

Published : Oct 29, 2021, 5:05 PM IST

തിരുവനന്തപുരം : ഈ മാസം 31 ന് അവസാനിക്കുന്ന വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു. ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്‌സ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്.

1989-ലെ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരമുള്ള രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബര്‍ 31-ന് അവസാനിക്കുകയായിരുന്നു.

കൊവിഡ് മൂലമുള്ള പ്രശ്‌നങ്ങളില്‍ നിന്ന് സംസ്ഥാനം ഇനിയും സാധാരണ നില കൈവരിച്ചിട്ടില്ലാത്തതിനാല്‍ രേഖകള്‍ പുതുക്കാന്‍ സാവകാശം വേണമെന്ന ആവശ്യം സര്‍ക്കാറിന് മുന്നിലുണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം.

ALSO READ : സംസ്ഥാനത്ത് മൂന്ന് ദിവസം മഴ തുടരും ; 12 ജില്ലകളിൽ യെല്ലോ അലർട്ട്

കൂടാതെ സാരഥി, വാഹന്‍ എന്നീ സോഫ്റ്റ് വെയറുകളില്‍ ഇതിനനുസരിച്ച് ആവശ്യമായ മാറ്റം വരുത്താന്‍ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്‍ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.