തിരുവനന്തപുരം: ജില്ലയില്‍ കീം പരീക്ഷയെഴുതിയ മറ്റൊരു വിദ്യാര്‍ഥിയുടെ രക്ഷിതാവിനുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മണക്കാട് മുട്ടത്തറ സ്വദേശിയായ വിദ്യാര്‍ഥിയുടെ രക്ഷിതാവിനാണ് രോഗം കണ്ടെത്തിയത്. വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് ഈ വിദ്യാര്‍ഥി പരീക്ഷയെഴുതിയത്. പരീക്ഷ നടന്ന മുഴുവന്‍ സമയവും കൊവിഡ് ബാധിച്ചയാള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നു. ഈ വിദ്യാര്‍ഥിക്കൊപ്പം ഹാളില്‍ പരീക്ഷയെഴുതിയ 20 കുട്ടികളേയും നിരീക്ഷണത്തിലാക്കി. രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു.
കീം പരീക്ഷയെഴുതിയ വിദ്യാര്‍ഥിയുടെ രക്ഷിതാവിന് കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
പരീക്ഷ നടന്ന മുഴുവന്‍ സമയവും കൊവിഡ് ബാധിച്ചയാള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നു.