തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് സംഭവങ്ങളുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കെപിസിസി അധ്യക്ഷൻ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു. അതിനോട് അതേ രീതിയില്‍ സിപിഎം മറുപടി പറഞ്ഞു. അതോടെ ആ വിഷയം അവസാനിച്ചെന്ന് വിജയരാഘവൻ പറഞ്ഞു.
മരംമുറി സംബന്ധിച്ച ഉത്തരവിൽ കർഷകര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാൽ അത് ദുരുപയോഗം ചെയ്യപ്പെട്ടു. അത് മനസിലായപ്പോൾ ശക്തമായ നടപടിയിലേക്ക് സർക്കാർ നീങ്ങിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി ഒഴിവാക്കണമെന്ന് യുഡിഎഫ് പറയുന്നത് ബിജെപി സർക്കാരിനെ ന്യായീകരിക്കാനാണെന്ന് വിജയരാഘവൻ ആരോപിച്ചു. ഇന്ധന വില വർധനവിനെതിരെ ജൂൺ 30 ന് വാർഡ് തലത്തിൽ എൽഡിഎഫ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Also read: മുഖ്യമന്ത്രി-കെപിസിസി പ്രസിഡന്‍റ് വാക്‌പോര് ആരോഗ്യകരമല്ല: പി.കെ കുഞ്ഞാലിക്കുട്ടി