ETV Bharat / city

ബലിപെരുന്നാള്‍ അവധി മാറ്റി; സര്‍ക്കാര്‍ ഓഫിസുകള്‍ നാളെ പ്രവര്‍ത്തിക്കും

author img

By

Published : Jul 19, 2021, 11:44 AM IST

Updated : Jul 19, 2021, 11:51 AM IST

ബലിപെരുന്നാള്‍ ബുധനാഴ്‌ചയായതിനാലാണ് അവധി മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്

ബക്രീദ് പൊതു അവധി വാര്‍ത്ത  ബക്രീദ് അവധി മാറ്റി വാര്‍ത്ത  ബക്രീദ് അവധി  ബക്രീദ് പുതിയ വാര്‍ത്ത  ബക്രീദ് അവധി സര്‍ക്കാര്‍ ഉത്തരവ് വാര്‍ത്ത  ബക്രീദ് ബുധനാഴ്‌ച വാര്‍ത്ത  ബക്രീദ് അവധി മാറ്റി  bakrid public holiday news  bakrid holiday wednesday news  bakrid holiday latest news  bakrid kerala news
സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ബുധനാഴ്‌ച; നാളത്തെ അവധി മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാള്‍ അവധി ബുധനാഴ്‌ചത്തേക്ക് മാറ്റി. നാളെയായിരുന്നു സര്‍ക്കാര്‍ കലണ്ടറില്‍ അവധി നല്‍കിയിരുന്നത്. എന്നാല്‍ ബലിപെരുന്നാള്‍ ബുധനാഴ്‌ചയായതിനാലാണ് അവധി മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് നാളെ പ്രവൃത്തി ദിവസമാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂലൈ 18 മുതല്‍ 20 വരെ സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. എല്ലാ ടെക്‌സ്റ്റൈൽസ്, ഫാൻസി സ്റ്റോറുകൾ, ജുവലറി, വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വിൽക്കുന്ന കടകൾ മുതലായവയ്‌ക്ക് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയത്.

Read more: 'ബക്രീദ് ഇളവുകൾ പിൻവലിക്കണം', കേരള സർക്കാരിനെ വിമർശിച്ച് ഐഎംഎ

രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണിവരെയാണ് പ്രവർത്തന സമയം. പ്രദേശങ്ങളിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് എ, ബി, സി, ഡി എന്നി വിഭാഗങ്ങളായി തരംതിരിച്ചായിരുന്നു ഇളവുകൾ. ഓരോ വിഭാഗങ്ങളിലും ഉൾപ്പെടുന്ന പ്രദേശത്തെ കടകൾ നിശ്ചിത ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകിക്കൊണ്ടാണ് സർക്കാരിന്‍റെ ഉത്തരവ്.

Last Updated : Jul 19, 2021, 11:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.