പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍. വാര്‍ഡുകളില്‍ മതിയായ കിടക്കകള്‍ ഇല്ലാത്തതിനാല്‍ ഒരു കിടക്കയില്‍ രണ്ടുപേരെന്ന നിലയിലാണിപ്പോള്‍. പ്രസവ വാര്‍ഡില്‍ പോലും ഇതാണ് സ്ഥിതി. പരിമിതകള്‍ക്കപ്പുറമുള്ള രോഗികളാണ് എത്തുന്നതെങ്കിലും ആരെയും മടക്കി അയക്കാറില്ലെന്ന് ആശുപത്രിയധികൃതര്‍ പറയുന്നു. പുതിയ ആശുപത്രി കെട്ടിടത്തിനാവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പരിമിതികളുമായി പാലക്കാട് ജില്ലാ ആശുപത്രി - പാലക്കാട് ജില്ലാ ആശുപത്രി
ഒരു കിടക്കയില്‍ രണ്ടു രോഗികളെയാണ് ഇവിടെ ചികിത്സിക്കുന്നത്
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍. വാര്‍ഡുകളില്‍ മതിയായ കിടക്കകള്‍ ഇല്ലാത്തതിനാല്‍ ഒരു കിടക്കയില്‍ രണ്ടുപേരെന്ന നിലയിലാണിപ്പോള്‍. പ്രസവ വാര്‍ഡില്‍ പോലും ഇതാണ് സ്ഥിതി. പരിമിതകള്‍ക്കപ്പുറമുള്ള രോഗികളാണ് എത്തുന്നതെങ്കിലും ആരെയും മടക്കി അയക്കാറില്ലെന്ന് ആശുപത്രിയധികൃതര്‍ പറയുന്നു. പുതിയ ആശുപത്രി കെട്ടിടത്തിനാവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Body:ജില്ലാ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി മൂലം രോഗികൾ വലയുകയാണ്. വാർഡുകളിൽ വേണ്ടത്ര ബെഡുകൾ ഇല്ലാത്തതുമൂലം ഒരു ബെഡിൽ രണ്ട് പേർ എന്ന നിലയിലാണ് ഇപ്പോൾ ആശുപത്രിയിൽ രോഗികൾ കഴിഞ്ഞു കൂടുന്നത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രസവവാർഡിലുമടക്കം ഇതേ സ്ഥിതിയാണ്. എന്നാൽ ആശുപത്രിയിൽ നിലവിലുള്ള സൗകര്യമനുസരിച്ച് ഉൾക്കൊള്ളാവുന്നതിലധികം രോഗികൾ എത്തുന്നുണ്ട്. അവർക്ക് ചികിത്സ ലഭിക്കാതെയിരിക്കരുത് എന്ന കാരണത്താലാണ് പരിമിത സൗകര്യത്തിലും ചികിത്സ നൽകുന്നതാണ് ആശുപത്രി അധികൃതരുടെ വാദം.
സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും കൂടുതൽ കെട്ടിടങ്ങൾ ആശുപത്രിക്ക് അനുവദിക്കണമെന്നും ഇതിനായി സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നുമുള്ള ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ ഇതിലൊന്നും തന്നെ നടപടികൾ ഉണ്ടാകുന്നില്ല പുതിയ കെട്ടിടങ്ങളുടെ പണി നടക്കുന്നതാകട്ടെ ഒച്ചിഴയുന്ന വേഗത്തിലാണ്. ദിവസേന നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിലെ അസൗകര്യങ്ങൾ മൂലം ദുരിതത്തിലാകുന്നത്.
Conclusion:ഇ ടി വി ഭാരത് പാലക്കാട്